കോൺഗ്രസ് ഭരിക്കുന്ന കാടാച്ചിറ സഹകരണ ബാങ്കിൽ സാമ്പത്തിക തട്ടിപ്പ്: പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ കേസ്
കാടാച്ചിറ : കോൺഗ്രസ് ഭരിക്കുന്ന കാടാച്ചിറ സഹകരണ ബാങ്ക് പനോന്നേരി ശാഖയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും മുൻ മാനേജർക്കുമെതിരേ എടക്കാട് പോലീസ് കേസെടുത്തു. ബാങ്ക് പ്രസിഡന്റ് ടി.ശിവദാസൻ, സെക്രട്ടറി സനൽ, മുൻ മാനേജർ പ്രവീൺ പനോന്നേരി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ചാല സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്. രണ്ടുലക്ഷം രൂപയുടെ വായ്പയ്ക്കുവേണ്ടിയാണ് യുവാവ് ബാങ്കിനെ സമീപിച്ചത്. വായ്പാ അപേക്ഷ തിരുത്തി 20 ലക്ഷമാക്കി മാറ്റി മുഴുവൻ തുകയും തട്ടിയെടുത്തുവെന്നാണ് പരാതി.പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണിത്.
