Connect with us

Kerala

കർഷകർക്ക് ഇനി എല്ലാം വിരൽത്തുമ്പിൽ; കൃഷി ഡേറ്റാ ഹബ്ബ് ഒരുങ്ങുന്നു

Published

on

Share our post

എടപ്പാൾ: കാർഷികവിവരങ്ങൾ ഒരു കുടക്കീഴിലാക്കി കൃഷി ഡേറ്റാ ഹബ്ബ് സജ്ജമാകുന്നു. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വ്യത്യസ്ത കൃഷികളെയും കൃഷിരീതിയെയും സംസ്കാരത്തെയുമെല്ലാം ഒറ്റ ക്ലിക്കിൽ മനസ്സിലാക്കാനുതകുന്ന പദ്ധതി കൃഷിവകുപ്പാണ് ആവിഷ്കരിക്കുന്നത്. ഒരുകോടിയോളം രൂപ ചെലവിൽ ആവിഷ്കരിക്കുന്ന സംയോജിത കൃഷി വിവര ഡിജിറ്റൽ പ്ലാറ്റ്ഫോം യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ കാർഷികവിളകളുടെ ഉത്പാദനവും വിപണനവും കൂടുതൽ ഊർജിതമാക്കാൻ കർഷകർക്കാകുമെന്നാണു പതീക്ഷ.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കൃഷി, വിള പരിപാലനം, അവരുപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകൾ, വിളവെടുപ്പ്, മൂല്യവർധിത ഉത്പന്ന നിർമാണം തുടങ്ങി കർഷകർക്കാവശ്യമായ വിവരങ്ങളെല്ലാം ഹബ്ബിൽ ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉപഗ്രഹ സാങ്കേതികവിദ്യ നിർമിതബുദ്ധി (എ.ഐ.), പഴയകാലത്തെയും പുതിയകാലത്തെയും കാർഷിക അറിവുകളുള്ള മുതിർന്ന കർഷകരുടെ അനുഭവങ്ങൾ എന്നിവ ക്രിയാത്മകമായി സംയോജിപ്പിച്ചാണ് ഹബ്ബിലെ വിവരങ്ങൾ അപ്ഗ്രേഡ് ചെയ്യുക. കേന്ദ്ര-സംസ്ഥാന കാർഷിക പദ്ധതികളെക്കുറിച്ചുള്ള ഡിജിറ്റൽ വിവര വിതരണ ശൃംഖലയായും ഹബ്ബിനെ മാറ്റാനാണു ലക്ഷ്യം.

കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ മറികടക്കാനുള്ള ശാസ്ത്രീയമായ നിർദേശങ്ങൾ കൃഷിശാസ്ത്രജ്ഞർ യഥാസമയം കർഷകർക്ക് ഇതിലൂടെ ലഭ്യമാക്കും. സാർഷികവുത്തികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ചിത്രീകരിച്ച് ഡേറ്റാബേസിൽ ഉൾക്കൊള്ളിക്കുകയും കർഷകർക്ക് നേരിട്ട് അവ കണ്ട് വിവരങ്ങൾ ഉൾക്കൊള്ളാനാകും.

ഇന്ത്യ ഡിജിറ്റൽ സിസ്റ്റം ഓഫ് അഗ്രിക്കൾച്ചർ (ഐ.ഡി.ഇ.എ.) സംവിധാനവുമായി വിവരങ്ങൾ പങ്കുവെച്ച് മറ്റു സംസ്ഥാനങ്ങളിലെ കർഷകർക്ക് കേരളത്തിലെ കൃഷിരീതികൾ പരിചയപ്പെടാനും അവസരമുണ്ടാകും. സ്മാർട്ട് ഫോൺ, കംപ്യൂട്ടർ എന്നിവ വഴി കർഷകർക്ക് ഹബ്ബിൽ കയറാനാകും. കേന്ദ്ര ഏജൻസിയായ നബാർഡ് കൺസൾട്ടൻസി സർവീസുമായി (നാബ്കോൺ) സഹകരിച്ച് കൃഷി ഐ.ടി. വിഭാഗം വിവരശേഖരണം നടത്തും.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!