Kerala
കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത: ജാഗ്രത നിർദേശം
തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് (സെപ്റ്റംബർ 23) രാത്രി 11.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
Kerala
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’; ഡേറ്റിങ് ആപ്പിൽ പണം ചോരുന്നു, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
ഷൊര്‍ണൂര്‍: ഓണ്‍ലൈന്‍വഴി ജോലിവാഗ്ദാനം ചെയ്ത് 12 ലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.ഇടുക്കി അണക്കര വില്ലേജില്‍ ചക്കുപാലം അമ്പലമേട് കയത്തുങ്കല്‍ ഷാന്‍ (21) ആണ് അറസ്റ്റിലായത്.ഷൊര്‍ണൂര്‍ വാടാനാംകുറുശ്ശി സ്വദേശിയായ സ്ത്രീയില്‍നിന്ന് 12,140,83 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. സാമൂഹികമാധ്യമംവഴി പാര്‍ട് ടൈം ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.കഴിഞ്ഞ നവംബര്‍ ഒന്ന്, രണ്ട് തീയതികളിലായി സ്ത്രീയുടെ അക്കൗണ്ടില്‍നിന്ന് പണം വിവിധ അക്കൗണ്ടുകളിലേക്ക് നല്‍കിയിരുന്നു. ഇതില്‍ 90,000 രൂപ ഷാനിന്റെ അക്കൗണ്ടിലേക്കെത്തിയതായി പോലീസ് കണ്ടെത്തി. ഈ പണം ഷാന്‍ ചെക്കുപയോഗിച്ച് പിന്‍വലിച്ചതായും പോലീസ് പറയുന്നു.
ഈ രീതിയില്‍ 10 ലക്ഷത്തോളം രൂപ മറ്റ് പലരുടെയും അക്കൗണ്ടുകളില്‍ നിന്നായി ഷാനിന് എത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.പിന്‍വലിച്ച 90,000 രൂപ മറ്റൊരാള്‍ക്ക് നല്‍കി അതില്‍നിന്ന് കമ്മിഷന്‍ കൈപ്പറ്റുകയായിരുന്നെന്നാണ് ഷാന്‍ പോലീസിന് നല്‍കിയ മൊഴി. ആലുവയില്‍ ബേക്കറിജോലിചെയ്യുന്ന ഷാനിനെ തിങ്കളാഴ്ച ഇടുക്കി രാജാക്കാട്ടുനിന്നുമാണ് പോലീസ് പിടികൂടിയത്.ഇന്‍സ്പെക്ടര്‍ വി. രവികുമാര്‍, എ.എസ്.ഐ. കെ. അനില്‍കുമാര്‍, പോലീസുകാരായ റിയാസ്, രവി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
Kerala
നടപ്പാതയുണ്ടായിട്ടും അതിലൂടെ നടന്നില്ലെങ്കില്‍ കേസെടുക്കും”പുതിയ നിയമത്തിന് സര്‍ക്കാര്‍
തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കാനും സഞ്ചാരം സുഗമമാക്കാനും നിയമപരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിയമങ്ങള്‍ ലംഘിച്ചാല്‍ കാല്‍നടയാത്രക്കാര്‍ക്കെതിരേ കേസെടുക്കുംവിധം നിയമനിര്‍മാണത്തിന് ഗതാഗത വകുപ്പ് കമ്മിഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരേ മാത്രമാണ് നിലവില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാവുക. കാല്‍നടയാത്രക്കാരും അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ശുപാര്‍ശ.
സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവരെയും നിയന്ത്രിത മേഖലയിലുള്ള മീഡിയനോ റോഡോ ബാരിക്കേഡുകളോ മറികടക്കുന്നവരെയും കാല്‍ നടയാത്രക്കാര്‍ക്കുള്ള ചുവന്ന സിഗ്‌നല്‍ കിടക്കെ റോഡ് മുറിച്ചുകടക്കുന്നവരെയും നടപ്പാത ഉണ്ടായിട്ടും അവയിലൂടെയല്ലാതെ നടക്കുന്നവരെയും നിയമനടപടിക്ക് വിധേയരാക്കണം എന്നാണ് ശുപാര്‍ശ. സീബ്രാ ക്രോസ്, നടപ്പാത, ഡിവൈഡര്‍, എഐ ക്യാമറ, ട്രാഫിക് സിഗ്‌നലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളിടത്താകണം നിയമം ആദ്യം നടപ്പാക്കേണ്ടതെന്നും ശുപാര്‍ശയിലുണ്ട്.
Kerala
സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം പ്രതിസന്ധിയിൽ
കോഴിക്കോട്: സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം പ്രതിസന്ധിയിൽ. വിതരണ കരാറുകാരുടെ പണിമുടക്ക് മൂന്നാഴ്ച പിന്നിട്ടതോടെയാണ് റേഷന്‍ കടകളിലെ അരി വിതരണം പ്രതിസന്ധിയിലായത്. നിലവിലുള്ള സ്റ്റോക്ക് ഉടന്‍ തീരുമെന്നും പ്രശ്നപരിഹാരമില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ട അവസ്ഥയിലെത്തുമെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.
സംസ്ഥാനത്തെ ഒട്ടുമിക്ക റേഷന്‍ കടകളിലും നിലവില്‍ സ്റ്റോക്കുള്ളത് ഏതാനും ചാക്ക് അരി മാത്രം. കഴിഞ്ഞ മൂന്നാഴ്ചയും വിതരണം ചെയ്തത് നേരത്തെയുള്ള സ്റ്റോക്കില്‍ നിന്നുള്ള അരി.എഫ്സിഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും അരി എത്തിക്കുന്ന വിതരണ കരാറുകാരുടെ പണിമുടക്കാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തെയുള്ള ഭീമമായ കുടിശ്ശിക തീര്‍ക്കണം എന്നാവശ്യപ്പെട്ടാണ് ജനുവരി ഒന്ന് മുതല്‍ കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്. ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുന്‍ഗണന വിഭാഗത്തിനുള്ള അരിവിതരണം കൂടെ മുടങ്ങുമെന്ന് റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ മാസം 27 മുതല്‍ റേഷന്‍ വ്യാപാരികള്‍ കൂടി അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.വേതന പരിഷ്കരണം അടക്കം ആവശ്യപ്പെട്ടാണ് റേഷന്‍ വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചത്. ഇതും റേഷന്‍ ഗുണഭോക്താക്കള്‍ക്ക് പ്രതിസന്ധിയാകും. റേഷന്‍ വിഹിതം മാത്രം ആശ്രയിച്ച് കഴിയുന്ന മനുഷ്യരെയാണ് നിലവിലെ പ്രതിസന്ധി സാരമായി ബാധിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു