പൊതുപരീക്ഷകളിൽ സെമസ്റ്റർ രീതി, പഠനമാധ്യമം മലയാളം, ഇംഗ്ലീഷിന്‌ പ്രാധാന്യം: പാഠ്യപദ്ധതിരേഖ

Share our post

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസം കാലത്തിനൊത്തു മാറാൻ പഠനം മുതൽ പരീക്ഷവരെ അഴിച്ചുപണി വേണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ. പഠനം നിർബന്ധമായും മാതൃഭാഷയിൽ വേണമെന്ന് ആവശ്യപ്പെടുമ്പോൾത്തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അനിവാര്യത അടിവരയിടുന്നതാണ് പാഠ്യപദ്ധതിരേഖ. ഭാഷാപഠനത്തിൽ ഹിന്ദി, ഉറുദു, അറബിക്, സംസ്കൃതം എന്നിവയ്ക്കുപുറമേ, ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾപ്രകാരമുള്ള മറ്റു ഭാഷകളും പരിഗണിക്കണം.

പ്രീ-സ്കൂളിലും പ്രൈമറി ക്ലാസുകളുടെ ആദ്യഘട്ടത്തിലും പ്രാദേശികഭാഷയിലും പഠിക്കാനുള്ള അവസരമൊരുക്കണം. കുട്ടികളെ പഠിപ്പിക്കേണ്ടത് എഴുത്തുഭാഷയാണ്, കേവലം അക്ഷരങ്ങളല്ല. ഗോത്രജനതയുടെ മാതൃഭാഷയ്ക്കും സംസ്കാരത്തിനും പ്രത്യേക പരിഗണന വേണം.

ഇപ്പോഴത്തെ ഇംഗ്ലീഷ് അത്ര പോരാ

ഒന്നുമുതൽ അഞ്ചുവരെ കേട്ടും പറഞ്ഞും വായിച്ചും എഴുതിയും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് പഠിക്കാൻ അവസരമൊരുക്കണം. ആറാംക്ലാസ് മുതൽ വൈവിധ്യമുള്ള വ്യവഹാരങ്ങളിലൂടെ ഭാഷാപഠനം. സെക്കൻഡറിതലത്തിൽ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കാനും ആശയവിനിമയത്തിനുമുള്ള ശേഷി കൈവരിക്കണം. 11, 12 ക്ലാസുകളിൽ സ്വതന്ത്രരചന, വിമർശനക്കുറിപ്പുകൾ, സ്വതന്ത്രപരിഭാഷ തുടങ്ങിയവയ്ക്കുള്ള ശേഷി ആർജിക്കണം.

കലാപഠനവും നിർബന്ധം പ്രീപ്രൈമറിമുതൽ 12-ാം ക്ലാസ് വരെ കലാപഠനത്തിന്റെ വിവിധ മേഖലകളെ അടിസ്ഥാനമാക്കി ക്രമമായി വിന്യസിക്കുന്ന രീതി സ്വീകരിക്കണം. 11, 12 ക്ലാസുകളിൽ കലാപ്രവർത്തനങ്ങൾ സ്വയം ആവിഷ്കരിക്കാനാവണം. എന്നിവയിൽ ധാരണ ലഭ്യമാക്കണം.

ആരോഗ്യത്തിനും കരുതൽ

ആഴ്ചയിൽ മൂന്നുദിവസമെങ്കിലും പേശികളും എല്ലുകളും ബലപ്പെടുത്താനുള്ള വ്യായാമമുറകളിൽ ഏർപ്പെടേണ്ടതുണ്ട്. കായികക്ഷമതയും ആരോഗ്യസ്ഥിതിയും യഥാസമയം രേഖപ്പെടുത്താൻ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് കാർഡ് ഏർപ്പെടുത്തണം. പ്രീസ്കൂൾ മുതൽ 12 വരെ ഈ വിലയിരുത്തൽ വേണം.

പൊതുപരീക്ഷ സെമസ്റ്ററാവട്ടെ

പൊതുപരീക്ഷകളിൽ സെമസ്റ്റർ രീതി വേണമെന്നതാണ് മറ്റൊരു മാറ്റം. പരയിലും 12-ലുമാണ് നിലവിലെ പൊതുപരീക്ഷകൾ. പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം കുറയ്ക്കാൻ സെമസ്റ്റർ രീതി സഹായിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!