കുറുമാത്തൂർ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷര പഞ്ചായത്ത്

തളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്ത് രാജ്യത്ത് ആദ്യ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി കുറുമാത്തൂർ. എല്ലാ വിഭാഗം ജനങ്ങളേയും ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യവുമായി തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ എം.വി.ഗോവിന്ദൻ എം.എൽ.എ മുൻകൈയെടുത്ത് നടപ്പിലാക്കിയ ഇടം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായാണ് കുറുമാത്തൂർ ലക്ഷ്യം കൈവരിച്ചത് .
കഴിഞ്ഞ 2023 ഏപ്രിൽ അവസാനവാരത്തിലാണ് കുറുമാത്തൂരിൽ പഞ്ചായത്ത് ഡിജിറ്റൽ സാക്ഷരതാ യജ്ഞം ആരംഭിച്ചത്. പരിശീലനം ലഭിച്ച വളണ്ടിയർമാർ വീടുകളിലെത്തി ഡിജിറ്റൽ ഫോം സർവ്വേ നടത്തി പഠിതാക്കളെ കണ്ടെത്തി. ഓരോ വാർഡിലും മതിയായ എണ്ണം ആർ.പി മാരെ നിശ്ചയിച്ച് പഞ്ചായത്ത് തലത്തിൽ പരിശീലനം നൽകി.
സാങ്കേതിക സൗകര്യങ്ങളോടെ വാർഡ് തലത്തിൽ പഠനകേന്ദ്രങ്ങൾ തയ്യാറാക്കി പഠിതാക്കൾക്ക് ക്ളാസ് നൽകി. കഴിഞ്ഞ മേയ് അവസാന വാരത്തിൽ ഡിജിറ്റൽ ക്ലാസുകൾ തുടങ്ങി. കുടുംബശ്രീ കേന്ദ്രങ്ങളിൽ നടന്ന ക്ലാസുകൾ പരിശീലനം ലഭിച്ച കുടുംബശ്രീ ആർ.പിമാർ കൈകാര്യം ചെയ്തു. പഞ്ചായത്ത് ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സേവനവും ഡിജിറ്റൽ സാക്ഷരതാ ക്ലാസുകൾക്ക് പ്രയോജനപ്പെടുത്തി. ദിവസം രണ്ടു മണിക്കൂർ വീതം അഞ്ചു ദിവസമായി 10 മണിക്കൂർ പരിശീലനം നൽകി.
സ്മാർട്ട് ഫോൺ , ഇന്റർനെറ്റ്, , ഓൺലൈൻ പണമിടപാട് , സാമൂഹ്യ മാദ്ധ്യമങ്ങൾ. ഇ മെ മെയിൽ എന്നിങ്ങനെ അഞ്ച് മേഖലകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ലാസുകൾ നൽകിയത് .ഡിജിറ്റൽ കുറുമാത്തൂർ17 വാർഡുകൾ4 മാസം323 പഠനകേന്ദ്രങ്ങൾ4236 പുതുതായി ഡിജിറ്റൽ സാക്ഷരത നേടിയവർ300 ൽ പരം റിസോഴ്സ് പേഴ്സൺ10 മണിക്കൂർ ക്ലാസ്പ്രഖ്യാപനം 24ന്പഞ്ചായത്തിലെ വീടുകൾ കേന്ദ്രീകരിച്ചും, വായനശാല ക്ലബുകൾ, സ്‌കൂളുകൾ , ആരാധനാലയഹാളുകൾ, സ്വാശ്രയ സംഘങ്ങൾ എന്നിവിടങ്ങളിൽ വാർഡ് തല സംഘാടക സമിതികളുടെ നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം കരിമ്പം ജൈവെ വൈവിധ്യകേന്ദ്രത്തിൽ 24 ന് ഉച്ചയ്ക്ക് 2.30ന് എം.വി.ഗോവിന്ദൻ നിർവഹിക്കും.പടം” കുറുമാത്തൂർ പഞ്ചായത്ത് ഓഫിസ്.