കേരള ചിക്കൻ കണ്ണൂരിലേക്കും; പൊതുവിപണിയെക്കാൾ വില കുറവ്

Share our post

കണ്ണൂർ: കുടുംബശ്രീ ‘കേരള ചിക്കൻ’ ജില്ലയിലേക്ക് പറന്നെത്തുന്നു. പദ്ധതി ജില്ലയിൽ അടുത്ത മാസം ആരംഭിക്കും. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ പദ്ധതി വിജയമായതിന്റെ പിന്നാലെയാണ് ജില്ലയിലും നടപ്പാക്കുന്നത്.

പൊതുവിപണിയെക്കാൾ വില കുറച്ചാണു കേരള ചിക്കൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.
2017 നവംബറിൽ ആരംഭിച്ച പദ്ധതി കുടുംബശ്രീ– മൃഗസംരക്ഷണ വകുപ്പ്– കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ (കെപ്കോ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

ഉൽപാദനം മുതൽ വിപണനം വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കുടുംബശ്രീ ബ്രോയ്​ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിലുള്ള പ്രൊഡ്യൂസർ കമ്പനിയാണ്.

അടുത്ത സാമ്പത്തിക വർഷം കാസർകോട്, വയനാട്, ഇടുക്കി പത്തനംതിട്ട ജില്ലകളിലും പദ്ധതി തുടങ്ങും. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ കർഷകർക്ക് നൽകും. വളർച്ചയെത്തിയശേഷം കമ്പനി തിരികെയെടുത്ത് വിപണനം നടത്തുന്നതാണ് പദ്ധതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!