സലാലയില്‍ ഇനി വസന്തകാലം; അല്‍ സെര്‍ബ് ആഘോഷിക്കാന്‍ സഞ്ചാരികള്‍

ഒമാനില്‍ അല്‍ സെര്‍ബ് എന്നറിയപ്പെടുന്ന സഞ്ചാരികള്‍ക്കേറെ പ്രിയപ്പെട്ട വസന്തകാലം ആരംഭിച്ചു. അടുത്ത ഡിസംബര്‍ 21 വരെ മൂന്നുമാസക്കാലമാണ് സെര്‍ബ് (വസന്തകാലം). തെളിഞ്ഞ സൂര്യനും മികച്ച കാലാവസ്ഥയും കുറഞ്ഞ അന്തരീക്ഷ ഈര്‍പ്പവുമാണ് അല്‍ സെര്‍ബിലെ സവിശേഷത.
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിപുലമായ പരിപാടികള്‍ ആസൂത്രണംചെയ്യുകയാണ് ഒമാനിലെ ടൂറിസം മന്ത്രാലയം. ഖരീഫ് സീസണിനുശേഷവും സലാലയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി നിലനിര്‍ത്താനാണ് മന്ത്രാലയത്തിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് ടൂര്‍ ഓഫ് സലാല സൈക്ലിങ് മത്സരങ്ങള്‍ നടന്നിരുന്നു. ഒമാന്‍ സൈക്ലിങ് അസോസിയേഷന്റെ സഹകരണത്തോടെ ദോഫാര്‍ മുനിസിപ്പാലിറ്റിയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. വിനോദ സഞ്ചാരം സജീവമാക്കാന്‍ ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകള്‍ വഴി സഞ്ചാരികളെ എത്തിക്കാനും പദ്ധതിയുണ്ട്.