ലോണ്‍ ആപ്പില്‍ നിന്ന് 2500 രൂപ കടമെടുത്ത യുവാവിന് തിരിച്ചടക്കേണ്ടി വന്നത് രണ്ടരലക്ഷം രൂപ

Share our post

മലപ്പുറം: വെറും 2500 രൂപ ആപ്പില്‍ നിന്ന് ലോണെടുത്ത യുവാവിന് തിരിച്ചടക്കേണ്ടി വന്നത് രണ്ടരലക്ഷം രൂപ. തിരിച്ചടവ് മുടങ്ങിയപ്പോള്‍ പുതിയ ആറ് ആപ്പുകളില്‍ നിന്ന് ലോണെടുക്കാനും ഭീഷണി. ഫോണിന്റെ നിയന്ത്രണം ആപ്പുകാര്‍ കൈവശമാക്കി മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് മലപ്പുറത്തെ ഒരു യുവാവ്.

പ്ലേസ്റ്റോറില്‍ കണ്ടതിനാല്‍ സുരക്ഷിതമാണെന്ന് കരുതിയാണ് എം.ബി.എ ബിരുദധാരിയും സ്വകാര്യ കമ്പനിയിലെ മാനേജറുമായ യുവാവ് 2500 രൂപ വായ്പ എടുത്തത്. 90 ദിവസം കൊണ്ട് തിരിച്ചടക്കണമെന്നാണ് പരസ്യത്തില്‍ കണ്ടത്.

അഞ്ചാമത്തെ ദിവസം മുതല്‍ തിരിച്ചടവിനായി വിളി തുടങ്ങി. ഇതുവരെ നൂറിരട്ടി രൂപ തിരിച്ചടക്കേണ്ടി വന്നു. ലോണ്‍ അടക്കാന്‍ പണമില്ലാത്ത സാഹചര്യം വരുമ്പോള്‍ പുതിയ ലിങ്കില്‍ നിന്ന് പണമെടുക്കാനായി നിര്‍ദേശം വന്നു. ഭീഷണി ഭയന്ന് ആറ് ആപ്പുകളില്‍ നിന്ന് പണമെടുത്ത് കടം വീട്ടികൊണ്ടിരിക്കുകയാണ് ഈ യുവാവ്.

ആദ്യ ലോണ്‍ എടുത്തതോടെ ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും തട്ടിപ്പുകാരുടെ കൈയിലായി. ഫോണിലുളള നമ്പറുകളിലേക്ക് നിരന്തരം അപകീര്‍ത്തി സന്ദേശങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അയക്കാന്‍ തുടങ്ങി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!