Connect with us

Kannur

ശ്രീകണ്ഠപുരം സെൻട്രൽ ജങ്ഷൻ ഇനി ഗാന്ധി സർക്കിൾ

Published

on

Share our post

ശ്രീകണ്ഠപുരം: സംസ്ഥാന സർക്കാറിന്റെ അഞ്ച്കോടിയുടെ നഗരവികസന പ്ര വൃത്തികളുടെ ഭാഗമായി സെൻട്രൽ ജങ്ഷനും മാറ്റംവരുന്നു. ട്രാഫിക് സിഗ്നൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ജങ്ഷൻ ഇനി ഗാന്ധി സർക്കിളായി അറിയപ്പെടും. ന ഗരസഭയുടെ പ്രത്യേക തീരുമാനപ്രകാരമാണ് ഗാന്ധി പ്രതിമ സ്ഥാപിച്ച് ഗാന്ധി സ ർക്കിൾ ഒരുക്കുന്നത്.

സംസ്ഥാന പാതയിൽ മൂന്ന് ഭാഗത്തേക്ക് വാഹനങ്ങൾ തിരിയുന്ന ഇവിടം സിഗ്നലി നു നടുവിലായാണ് റോഡിൽ ഗാന്ധി പ്രതിമ സ്ഥാപിക്കൽ പ്രവൃത്തി തുടങ്ങിയത്. ഗാന്ധിജിയുടെ പൂർണകായ പ്രതിമ സ്വകാര്യ വ്യക്തിയാണ് നഗരസഭക്ക് നിർമിച്ച് സൗജന്യമായി നൽകുക.

മുന്നോടിയായി കോൺക്രീറ്റ് ഭിത്തി ഒരുങ്ങിക്കഴിഞ്ഞു. പ്രതിമ ഇതിനു മുകളിലാണ് സ്ഥാപിക്കുക. പ്രതിമ അനാഛാദനവും ഗാന്ധി സർക്കിൾ പ്രഖ്യാപനവും ഒക്ടോ ബർ രണ്ടിന് നടത്തുവാനാണ് തീരുമാനമെന്ന് നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന പറഞ്ഞു. ഗാന്ധി സർക്കിളിനു പിന്നാലെ നഗരവികസനവും പൂർത്തിയാവും. ശ്രീകണ്ഠപുരത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന പ്രവൃത്തിയാണ് നിലവിൽ നടക്കുന്നത്.

ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയോട് ചേർന്ന് ശ്രീകണ്ഠപുരത്ത് ഇന്റർലോക്ക് വിരിക്കുന്ന പ്രവർത്തികളും നിലവിൽ നടക്കുന്നുണ്ട്. ഓവുചാലുകളുടെ നിർമാണ വും ഏറെക്കുറെ പൂർത്തിയായി. ടെയ്ക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേർന്നുള്ള പൊതുമരാമത്ത് ഭൂമിയിൽ വലിയ ഓപൺ സ്റ്റേജും ഒരുക്കിയിട്ടുണ്ട്.

ഇതിനോട് ചേർന്നുള്ള ഭാഗത്ത് കൈവരിയും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. സജീവ് ജോസഫ് എം.എൽ.എയുടെ സാനിധ്യത്തിൽ കഴിഞ്ഞ ഡിസംബർ 21ന് മ ന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നഗരസൗന്ദര്യവത്കരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. ഇന്റർലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളിൽ വിശ്രമിക്കാൻ ഇരി പ്പിടങ്ങൾ, രാത്രി യാത്രക്കാർക്കായി പാതയോരത്ത് തെരുവ് വിളക്കുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.

കാഴ്ചക്കാരെ ആകർഷിക്കുന്നതിനൊപ്പം നാടിന്റെ സമഗ്ര വികസനവും ലക്ഷ്യമി ട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കയംതട്ട്, പൈതൽമല, ഏഴരക്കുണ്ട് വെള്ള ച്ചാട്ടം തുടങ്ങി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കൂടുതൽ പേരും ഇത് വഴിയാണ് കടന്നുപോകുന്നത്. മലയോരത്തിന്റെ ടൂറിസം ഹബ്ബായി ന ഗരത്തെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യവുമുണ്ട്. പണി നടത്തിപ്പിലെ ക്രമക്കേടും മന്ദഗതിയും തുടക്കത്തിൽ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.


Share our post

Kannur

തൊഴിലധിഷ്ഠിത പരിശീലനം: അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചില്‍ കുറഞ്ഞ നിരക്കില്‍ എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓണ്‍ലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ഒരു ബാച്ചില്‍ 25 പേർക്കാണ് പ്രവേശനം. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തണ്‍ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15, വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9496015002, 9496015051. വെബ്സൈറ്റ്: www.reach.org.in.


Share our post
Continue Reading

Kannur

ഡി.ടി.പി.സിയിൽ ട്രെയിനി നിയമനം

Published

on

Share our post

ഡി.ടി.പി.സിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടൂ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്ത പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസം യോഗ്യത/ ഫ്രണ്ട് ഓഫീസ് മാനേജ്‌മെൻറ്/മാർക്കെറ്റിങ്/ ടൂറിസവുമായി ബന്ധപെട്ടള്ള ജോലി പരിചയം തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ info@dtpckannur.com എന്ന ഇ മെയിലിലേക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌റ്റൈപ്പെന്റ് ലഭിക്കും. ഫോൺ: 0497-2706336 .


Share our post
Continue Reading

Kannur

പി.എസ്.ഇ ഇന്റർവ്യൂ

Published

on

Share our post

കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം-കാറ്റഗറി നമ്പർ : 709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ഒന്നാം ഘട്ടം പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടത്തും.

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(സോഷ്യൽ സയൻസ്) (മലയാളം മാധ്യമം- തസ്തികമാറ്റം വഴി- കാറ്റഗറി നമ്പർ : 590/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഏഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(നാച്ച്വറൽ സയൻസ്- മലയാളം മാധ്യമം-തസ്തികമാറ്റം വഴി- കാറ്റഗറി നമ്പർ : 703/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ഒക്ടോബർ 15ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഏഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ആഫീസിൽ ഇന്റർവ്യൂ നടത്തും.

ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച പ്രൊഫൈൽ മെസ്സേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് ജില്ലാ ഓഫീസിൽ ഹാജരാകണം.


Share our post
Continue Reading

Trending

error: Content is protected !!