ജില്ലാതല ഗാന്ധി ജയന്തി ക്വിസ് മത്സരം ഒക്ടോബർ ഒന്നിന്
കണ്ണൂർ : കൊളച്ചേരി ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥി ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്ടോബർ ഒന്ന് ഞായറാഴ്ച രാവിലെ 9.30ന് കൊളച്ചേരി ഉദയ ജ്യോതിയിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും.
ഓപ്പൺ ടു ആൾ, പത്താം തരം വരെ എന്നീ രണ്ട് വിഭാഗങ്ങളിലാണ് മത്സരം. ‘ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും’ എന്നതാണ് വിഷയം.
ഓപ്പൺ ടു ആൾ വിഭാഗത്തിലെ വിജയികൾക്ക് 2001 രൂപ, 1001 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും, സ്കൂൾ വിദ്യാർത്ഥി വിഭാഗത്തിലെ വിജയികൾക്ക് 1001 രൂപ, 501 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9946554161, 9544040510 നമ്പറിൽ ബന്ധപ്പെടുക.
