Connect with us

Kannur

വിഷ്ണുപ്രിയ കൊലക്കേസ്: വിചാരണ നാളെ തുടങ്ങും

Published

on

Share our post

ത​ല​ശ്ശേ​രി: പാ​നൂ​ർ വ​ള്ള്യാ​യി​യി​ലെ വി​ഷ്ണു​പ്രി​യ കൊ​ല​ക്കേ​സി​ൽ വ്യാ​ഴാ​ഴ്ച ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ വി​ചാ​ര​ണ ആ​രം​ഭി​ക്കും. ത​ല​ശ്ശേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഒ​ക്ടോ​ബ​ർ 11 വ​രെ വി​ചാ​ര​ണ തു​ട​രും. ജി​ല്ല​യി​ൽ ഏ​റെ ഞെ​ട്ട​ലു​ള​വാ​ക്കി​യ കൊ​ല​യാ​യി​രു​ന്നു ഇ​ത്.

കേ​സി​ന്റെ വി​ചാ​ര​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ളി​വു​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല ഗ​വ. പ്ലീ​ഡ​ർ അ​ഡ്വ. കെ. ​അ​ജി​ത്ത് കു​മാ​ർ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടും പ്ര​തി കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ, മ​റ്റ് വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച സ്ഥ​ല​വും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പാ​നൂ​ർ സി.​ഐ. എം.​പി. ആ​സാ​ദി​നൊ​പ്പം ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശി​ച്ചു. അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി എ.​വി. മൃ​ദു​ല​യാ​ണ് കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട വി​ഷ്ണു​പ്രി​യ​യു​ടെ അ​മ്മ, സ​ഹോ​ദ​ര​ങ്ങ​ൾ, ബ​ന്ധു​ക്ക​ൾ, വി​ഷ്ണു പ്രി​യ​യു​ടെ ആ​ൺ​സു​ഹൃ​ത്ത് ഉ​ൾ​പ്പെ​ടെ 73 സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കാ​നെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന കേ​സി​ൽ കൊ​ല ന​ട​ന്ന് 90 ദി​വ​സ​ങ്ങ​ൾ​ക്ക​കം പൊ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

പാ​നൂ​ർ വ​ള്ള്യാ​യി​യി​ലെ ക​ണ്ണ​ച്ച​ൻ​ക​ണ്ടി വീ​ട്ടി​ൽ വി​നോ​ദ​ന്റെ മ​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട വി​ഷ്ണു​പ്രി​യ (23). 2022 ഒ​ക്ടോ​ബ​ർ 22ന് ​ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു മു​റി​യി​ൽ വി​ഷ്ണു​പ്രി​യ കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്.

വി​ഷ്ണുപ്രി​യ​യു​ടെ ആ​ൺ​സു​ഹൃ​ത്താ​യി​രു​ന്ന കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത മാ​ന​ന്തേ​രി​യി​ലെ താ​ഴെ​ക​ള​ത്തി​ൽ ശ​ശി​ധ​ര​ന്റെ മ​ക​ൻ എ. ​ശ്യാം​ജി​ത്താ​ണ് (25) കേ​സി​ലെ പ്ര​തി. സം​ഭ​വ​ത്തി​നു ശേ​ഷം പി​ടി​യി​ലാ​യ ഇ​യാ​ൾ ജ​യി​ലി​ലാ​ണ്. സം​ഭ​വ​ദി​വ​സം രാ​വി​ലെ വി​ഷ്ണു​പ്രി​യ​യും കു​ടും​ബ​വും മ​രി​ച്ച അ​ടു​ത്ത ബ​ന്ധു​വി​ന്റെ വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു. കു​റ​ച്ചു ക​ഴി​ഞ്ഞ് വി​ഷ്ണു​പ്രി​യ മാ​ത്രം തി​രി​കെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി.

ഈ ​സ​മ​യം മ​റ്റൊ​രു ആ​ൺ​ സു​ഹൃ​ത്താ​യി​രു​ന്ന പൊ​ന്നാ​നി പ​ന​മ്പാ​ടി​യി​ലെ വി​പി​ൻ രാ​ജു​മാ​യി വീ​ഡി​യോ കാ​ൾ വ​ഴി സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കെ ബൈ​ക്കി​ൽ എ​ത്തി​യ ശ്യാം​ജി​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് വി​ഷ്ണു​പ്രി​യ​യെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

പാ​നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു വി​ഷ്ണു​പ്രി​യ. ബ​ന്ധു​വാ​യ ക​ല്യാ​ണി നി​ല​യ​ത്തി​ൽ കെ. ​വി​ജ​യ​ന്റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് പ്ര​ഥ​മ​വി​വ​രം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ദ്ദേ​ഹ​മാ​ണ് കേ​സി​ൽ ഒ​ന്നാം സാ​ക്ഷി.


Share our post

Kannur

ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയില്‍

Published

on

Share our post

പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നുവരുന്നത.് കണ്ണവം, ചൊക്ലി, മട്ടന്നൂര്‍, പരിയാരം, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനുകള്‍ എന്നിവയ്ക്കാണ് പുതിയ കെട്ടിടങ്ങള്‍ ലഭിച്ചത്. സംസ്ഥാന പ്ലാനിംഗ് സ്‌കീമില്‍ നിന്ന് 2.49 കോടി രൂപ ചെലവില്‍ 8000 ചതുരശ്ര അടിയില്‍ രണ്ടുനിലകളിലായാണ് കണ്ണവം പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ചൊക്ലി പോലീസ് സ്റ്റേഷന് 94 ലക്ഷം രൂപ, മട്ടന്നൂര്‍ പോലീസ് സ്റ്റേഷന് 1.84 കോടി രൂപ, പരിയാരം പോലീസ് സ്റ്റേഷന് 1.81 കോടി രൂപ, കണ്ണൂര്‍ വിജിലന്‍സിന് ഒരു കോടി രൂപ, ചെലവിലാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. എല്ലാ സ്റ്റേഷനുകളിലും ഇന്‍സ്‌പെക്ടര്‍, എസ് ഐ എന്നിവര്‍ക്ക് ഓഫീസ് മുറി, മറ്റ് പോലീസുകാര്‍ക്ക് വിശ്രമമുറി, ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള മുറി, റെക്കോര്‍ഡ്‌സ് റൂം, ലോക്കപ്പ് റൂം, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങള്‍ അടക്കമുള്ള ഇന്ററോഗേഷന്‍ റൂം എന്നിവ ഉള്‍പ്പെടും. ജനസൗഹൃദ പോലീസ് സ്റ്റേഷനുകളാണ് പുതുതായി നിര്‍മിച്ചവയെല്ലാം. പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന് പുറകിലായി 25 സെന്റ് സ്ഥലം പിണറായി പോലീസ് സ്റ്റേഷന് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇത് 2025 അവസാനത്തോടെ പൂര്‍ത്തിയാകും.

എം ഒ പി എഫ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 55.95 ലക്ഷം രൂപയ്ക്കാണ് കണ്ണൂര്‍ സിറ്റി പോലീസ് ജില്ലാ ഫോറന്‍സിക് സയന്‍സ് ലാബ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെമിസ്ട്രി, ബയോളജി, ഫിസിക്‌സ് ഡിവിഷനുകളും സൈബര്‍ ലാബും ഉള്‍പ്പെടുന്നതാണ് ഫോറന്‍സിക് ലാബ്. എ ആര്‍ ക്യാമ്പില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എട്ട് ലക്ഷം, പോലീസ് കമാന്‍ഡിങ് കണ്‍ട്രോള്‍ റൂമിന് 20 ലക്ഷം, പോലീസ് ക്ലബ് നവീകരണത്തിന് 22 ലക്ഷം, പോലീസ് ആസ്ഥാനത്ത് വാട്ടര്‍ ടാങ്ക് നിര്‍മാണത്തിനായി 10 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. ജില്ലാ പോലീസ് സമുച്ചയത്തിനായുള്ള 898 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. ക്രൈംബ്രാഞ്ച് ഓഫീസ് നിര്‍മ്മാണത്തിന് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. കൂടാതെ തളിപ്പറമ്പ്, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ വനിത ശിശു സൗഹൃദ ഇടങ്ങള്‍, കണ്ണൂര്‍ റൂറല്‍ പോലീസിന് കീഴില്‍ ആലക്കോട് പുതിയ സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവയും പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്ന വലിയ വികസനങ്ങളാണ്.

കണ്ണൂരിലെ യുവ ജനങ്ങളെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നടപ്പിലാക്കിയ സേ യെസ് ടൂ സ്‌പോര്‍ട്‌സ്, സേ നോ ടു ഡ്രഗ്‌സ് എന്ന പരിപാടിയുടെ ഭാഗമായി കണ്ണൂരില്‍ #നിര്‍മിച്ച 60മീറ്റര്‍ നീളവും 44 മീറ്റര്‍ വീതിയിലുമുള്ള ടര്‍ഫ് ജില്ലാ പോലീസിന്റെ വികസന നേട്ടങ്ങളില്‍ ഒന്നാണ്. ഫ്‌ലഡ് ലൈറ്റ്, മൂന്ന് തട്ടുകളോട് കൂടിയ50 മീറ്റര്‍ പവലിയന്‍, പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കുമായി 600 മീറ്റര്‍ ജോഗിങ് ട്രാക്ക്, ട്രാക്കില്‍ ഇരുവശത്തും വൈദ്യുതി വിളക്കുകള്‍, കളിക്കാര്‍ക്ക് വസ്ത്രം മാറാനും വിശ്രമിക്കാനുമായി രണ്ട് മുറികള്‍, സ്റ്റോര്‍ മുറി, ഓഫീസ് മുറി, ശുചിമുറികള്‍ എന്നിവയുമുണ്ട്.


Share our post
Continue Reading

Kannur

തളിപ്പറമ്പ് പട്ടുവം അരിയില്‍ യുവതി ഉറക്കത്തിനിടയില്‍ മരിച്ചു

Published

on

Share our post

തളിപ്പറമ്പ് :പട്ടുവം അരിയില്‍ യുവതി ഉറക്കത്തിനിടെ മരണമടഞ്ഞു. കിടപ്പു മുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട യുവതിയെ തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റല്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുബഷീറിൻ്റെ ഭാര്യയായ കടവൻഹൗസില്‍ നഫീസത്തുല്‍ മിസിരിയ (20) മരണപ്പെട്ടത്. പത്ത് മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. പരേതനായ മുജീബിൻ്റെയും സുഹറയുടെയും മകളാണ്. സഹോദരങ്ങള്‍: മുസമ്മില്‍, മുസിരിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജിലെക്ക് മാറ്റി.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

ടൈം ടേബിൾ

04 / 06 / 2025 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മെയ് 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ആറാം  സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ

2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽപ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, ആറാം  സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (ഏപ്രിൽ ,2025  ) പരീക്ഷകൾക്ക് 06.05.2025 മുതൽ 15.05.2025 വരെ പിഴയില്ലാതെയും 17.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ , ഫീസ് അടച്ച രസീത് സഹിതം   സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

11.06.2025  ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം  സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) മെയ് 2025  പരീക്ഷകൾക്ക് 05.05.2025 മുതൽ 09.05.2025 വരെ പിഴയില്ലാതെയും 12.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Trending

error: Content is protected !!