മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി മർദിച്ച മൂന്നുപേർ അറസ്റ്റിൽ

Share our post

ക​ണ്ണൂ​ർ: താ​യ​തെ​രു​വി​ൽ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന മ​ധ്യ​വ​യ​സ്ക​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ മ​യ്യി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ണി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​യി​സ്, എ​ൻ.​പി. ന​ജീ​ബ്, ചെ​റു​പ​ഴ​ശ്ശി​യി​ലെ പി.​പി. ഹാ​രി​സ് എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് താ​യ​തെ​രു ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ജ​ലാ​ലു​ദ്ദീ​നെ (51) കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മാ​ണി​യൂ​രി​ൽ പ​ഴ​യ ക്വാ​ട്ടേ​ഴ്സി​ലെ​ത്തി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ജ​ലാ​ലു​ദ്ദീ​നെ മോ​ചി​പ്പി​ച്ച് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​ലാ​ലു​ദ്ദീ​ന്റെ പ​രാ​തി​യി​ൽ ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!