ഓപ്പറേഷൻ ഫോസ്കോസ്: 44 സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്

കണ്ണൂർ : ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലയിൽ നടത്തിയ ‘ഓപ്പറേഷൻ ഫോസ്കോസ്’ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന 44 സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്.
രജിസ്ട്രേഷനുള്ള 26 സ്ഥാപനങ്ങളോട് ലൈസൻസ് എടുക്കാൻ നിർദേശിച്ചു. എട്ട് സ്ക്വാഡുകളായി ജില്ലയിൽ തിങ്കളാഴ്ച 344 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയത്. ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ കെ.പി.മുസ്തഫ നേതൃത്വം നൽകി.