Connect with us

KANICHAR

കണിച്ചാർ പഞ്ചായത്ത് വൃദ്ധജന പകൽ വിശ്രമ കേന്ദ്രം കാടുമൂടി നശിക്കുന്നു

Published

on

Share our post

കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് വൃദ്ധജന പകൽ വിശ്രമ കേന്ദ്രം കാടുമൂടി നശിക്കുന്നു. 15 വർഷം മുൻപ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച വയോജന വിശ്രമ കേന്ദ്രമാണ് ഉപയോഗ ശൂന്യമായി നശിക്കുന്നത്. കെട്ടിടത്തിന്റെ അകത്ത് വ്യായാമത്തിനും മറ്റും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുണ്ട്‌.

ഇവയിൽ പലതും തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. കണിച്ചാർ പല്പുമെമ്മോറിയൽ യു. പി സ്കൂളിന് എതിർവശത്തായി നിർമ്മിച്ച ഈ കെട്ടിടം വൃദ്ധജനങ്ങൾക്കായി ഉടൻ തുറന്നുകൊടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഇത് കണിച്ചാർ പഞ്ചായത്തിലെ എല്ലാ വയോജനങ്ങൾക്കും ഉപയോഗിക്കാൻ തരത്തിൽ തുറന്നു പ്രവർത്തിക്കാനാവശ്യമായ നടപടി കണിച്ചാർ ഗ്രാമപഞ്ചായത്ത് സ്വീകരിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷനും ആവശ്യപെട്ടിട്ടുണ്ട്.


Share our post

KANICHAR

കണിച്ചാർ തൈപ്പൂയ്യ മഹോത്സവം; കാവടി, താലപ്പൊലി ഘോഷയാത്ര

Published

on

Share our post

കണിച്ചാർ തൈപ്പൂയ്യ മഹോത്സവത്തിന്റെ ഭാഗമായി നടന്ന
കാവടി, താലപ്പൊലി ഘോഷയാത്ര

കണിച്ചാർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ മഹോത്സവത്തിൻ്റെ ഭാഗമായി കാവടി,താലപ്പൊലി ഘോഷയാത്ര നടന്നു. ആറ്റാംചേരി കളപ്പുര, ചെങ്ങോം കുലോത്തും കണ്ടി,വളയംചാൽ എന്നിവിടങ്ങളിൽ നിന്നും കാവടിയാട്ടം, ദീപക്കാഴ്ചകൾ, കരകാട്ടം, പൂക്കാവടി തുടങ്ങിയ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് കാവടി അഭിഷേകവും താല സമർപ്പണവും നടന്നു.
കാവടി, താലപ്പൊലി ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനായി നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നത്. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഇരിട്ടി യൂണിയൻ സെക്രട്ടറി കെ.വി.അജി, ശാഖാ യോഗം പ്രസിഡൻ്റ് ടി.ടി.ശ്രീനിവാസൻ, സെക്രട്ടറി രാജേന്ദ്രപ്രസാദ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.ടി.സജീവൻ എന്നിവർ നേതൃത്വം നൽകി.


Share our post
Continue Reading

KANICHAR

കണിച്ചാർ തൈപ്പൂയ ഉത്സവം; സാംസ്കാരിക സമ്മേളനം നടന്നു

Published

on

Share our post

കണിച്ചാർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ ഉത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡൻ്റ് ടി.ടി.ശ്രീനിവാസൻ അദ്ധ്യക്ഷനായി. സന്തോഷ് ഇല്ലോളിൽ മുഖ്യ പ്രഭാഷണം നടത്തി.

എസ്.എൻ.വനിതാ സംഘം പ്രസിഡൻറ് ചന്ദ്രമതി പ്രതിഭകളെ ആദരിച്ചു. കണിച്ചാർ പഞ്ചായത്ത് മെമ്പർ തോമസ് വടശ്ശേരി രാജൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റും ശാഖാ യോഗം നൽകുന്ന എൻഡോവ്മെൻറ് ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.ടി.സജീവനും വിതരണം ചെയ്തു. ശാഖാ യോഗം സെക്രട്ടറി രാജേന്ദ്രപ്രസാദ്, കണിച്ചാർ ജുമാ മസ്ജിദ് ഖത്തീബ് നുഹ്മാൻ ഇർഫാനി, എൻ.വി.മായ, പ്രജിത്ത് പൊന്നോൻ, തങ്കമണി കുമാരൻ, അമ്പിളി സജീവൻ, രാമകൃഷ്ണൻ മുളയ്ക്കക്കുടി എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Breaking News

കണിച്ചാറിൽ തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

Published

on

Share our post

കണിച്ചാർ: തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്‌ണനാണ് (69) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം.തിങ്കളാഴ്ചയാണ് തേനീച്ചയുടെ കുത്തേറ്റത്. ഭാര്യ: സരസമ്മ. മക്കൾ: പ്രശാന്ത്, പ്രജോഷ്. മരുമകൾ: ശ്രുതി. സംസ്കാരം പിന്നീട്.


Share our post
Continue Reading

Trending

error: Content is protected !!