ശരീരഭാരം കുറക്കാന്‍ നിലക്കടല കഴിക്കാം; അറിയാം ഗുണങ്ങള്‍
വളരെ സാധാരണയായി നമ്മുടെ വീടുകളിൽ കാണുന്ന ഒന്നാണ് നിലക്കടല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണിത്. ഡയറ്റിൽ പതിവായി നിലക്കടലയുൾപ്പെടുത്തുന്നത് വലിയ ഗുണം ചെയ്യും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇത് ഗുണം ചെയ്യും.
ധാരാളം പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. കൂടാതെ ആന്റി ഓക്‌സിഡന്റുകളും നാരുകളും ഇതിൽ ധാരാളമായുണ്ട്. പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം, ഫോസ്ഫറസ്, കോപ്പർ തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾചീത്ത കൊളസ്‌ട്രോളിനെ
കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ധാരാളമായി നാരുകൾ അടങ്ങിയിക്കുന്നതിനാൽ നിലക്കടല കഴിക്കുന്നത് വയർ പെട്ടെന്ന് നിറയ്ക്കും, വിശപ്പും കുറയും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്
ഇത് കഴിക്കുന്നത് ഗുണകരമാണ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയ നിലക്കടല ചർമത്തിന്റെ ആരോഗ്യവും സംരംക്ഷിക്കും.
ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികൾക്ക് ഇവ ധൈര്യമായി മിതമായ അളവിൽ കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ ഗുണകരമാണ്. നിലക്കടലയുടെ ഗ്ലൈസെമിക് ഇൻഡക്‌സും കുറവാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുളളതിനാൽ ദഹനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ശരീരത്തിലുടനീളം രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
