Kannur
കാമറക്കണ്ണിലെ മൂന്നുമാസം: അരലക്ഷം നിയമ ലംഘനങ്ങൾ; മൂന്നരക്കോടി പിഴ
കണ്ണൂർ: റോഡിലെ നിയമം തെറ്റിച്ചുള്ള ഓട്ടം തടയാൻ സ്ഥാപിച്ച കാമറകൾ മൂന്ന് മാസം കൊണ്ട് പിടിച്ചെടുത്തത് 55,869 നിയമലംഘനങ്ങൾ. 3.53 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയത്. എ.ഐ കാമറകൾ പ്രവർത്തനം തുടങ്ങി നോട്ടീസ് അയക്കാൻ തുടങ്ങിയ ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കണക്കാണിത്. ജൂണിൽ 15,555 കേസുകളിൽ 1.24 കോടിയാണ് പിഴ. ജൂലൈയിൽ 37,000 നിയമലംഘനങ്ങളിൽ 1.85 കോടിയായി പിഴ ഉയർന്നു. ആഗസ്റ്റിൽ 3,314 കേസിൽ 43.79 ലക്ഷം പിഴ.
ജൂണിൽ ഹെൽമറ്റ് ധരിക്കാത്ത 2,977 പേർ പിടിയിലായപ്പോൾ ആഗസ്റ്റിൽ 1,768 ആയി കുറഞ്ഞു. മൊബൈൽ ഉപയോഗിച്ച് വാഹനമോടിച്ച 25 പേരും സീറ്റ് ബെൽട്ടിടാതെ 17 പേരും കാമറയിൽ കുടുങ്ങി. ജൂണിൽ 8728 പേരാണ് സീറ്റ് ബെൽട്ടിടാതെ കാമറയിൽ പതിഞ്ഞത്. ഹെൽമറ്റും സീറ്റുബെൽട്ടും ധരിക്കാത്തതിന് 5,00 രൂപ വീതവും ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് 2,000 രൂപയുമാണ് പിഴ.
അനധികൃത പാർക്കിങ്ങിന് 250 രൂപ നൽകണം. അത്തരം 101 നിയമലംഘനങ്ങളാണ് ആഗസ്റ്റിൽ പിടികൂടിയത്. നികുതി അടക്കാതെ 189 പേരും ചില്ലുകളിൽ സൺ ഫിലിം ഒട്ടിച്ച 270 പേരും ഇൻഷുറൻസ് അടക്കാത്ത 125 പേരും കാമറയിൽ പതിഞ്ഞു. കാമറ സ്ഥാപിച്ചതിന് ശേഷം നിയമലംഘനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ഹെല്മറ്റ് ധരിക്കാതെയുള്ള യാത്രയും വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല് ഉപയോഗവും ഏറക്കുറെ കുറഞ്ഞിട്ടുണ്ട്. രണ്ടുപേരും സീറ്റ് ബെല്റ്റ് ധരിക്കണമെന്നുള്ള കാര്യമാണ് പലരും ശ്രദ്ധിക്കാത്തത്. ഇക്കാര്യത്തിലും വരും മാസങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രതീക്ഷ.
റോഡപകടങ്ങള് കുറക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ആര്ട്ടിഫിഷല് ഇന്റലിജന്സ് കാമറകൾ സ്ഥാപിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 50 കാമറകളാണ് സ്ഥാപിച്ചത്. എപ്രില് 20 മുതലാണ് എ.ഐ കാമറ വഴി നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ആദ്യം ബോധവത്കരണം നല്കി. ജൂണ് അഞ്ചുമുതലാണ് പിഴ ഈടാക്കാന് തുടങ്ങിയത്. വാഹനയുടമകൾക്ക് നോട്ടീസ് അയക്കുന്നതിനൊപ്പം വാഹനം രജിസ്റ്റര് ചെയ്തപ്പോള് നല്കിയ ഫോണ് നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും.
Kannur
സി.പി.എമ്മിന്റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്
കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.
Kannur
തൊഴിലധിഷ്ഠിത പരിശീലനം: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചില് കുറഞ്ഞ നിരക്കില് എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തണ് പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓണ്ലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ഒരു ബാച്ചില് 25 പേർക്കാണ് പ്രവേശനം. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തണ് പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15, വിശദവിവരങ്ങള്ക്ക് ഫോണ്: 9496015002, 9496015051. വെബ്സൈറ്റ്: www.reach.org.in.
Kannur
ഡി.ടി.പി.സിയിൽ ട്രെയിനി നിയമനം
ഡി.ടി.പി.സിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടൂ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്ത പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസം യോഗ്യത/ ഫ്രണ്ട് ഓഫീസ് മാനേജ്മെൻറ്/മാർക്കെറ്റിങ്/ ടൂറിസവുമായി ബന്ധപെട്ടള്ള ജോലി പരിചയം തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ info@dtpckannur.com എന്ന ഇ മെയിലിലേക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പെന്റ് ലഭിക്കും. ഫോൺ: 0497-2706336 .
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു