സിവിൽ എക്സൈസ് ഓഫീസർ, നഴ്‌സറി ടീച്ചർ ഉൾപ്പെടെ 38 തസ്‌തികയിൽ പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി), ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2 ഉൾപ്പെടെ 38 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പി.എസ്.സി.യിൽ തയ്യാറായി. സെപ്റ്റംബർ 29-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. അതിനുശേഷം ഓൺലൈനായി അപേക്ഷ സ്വീകരിക്കും.
വിജ്ഞാപനം തയ്യാറായ മറ്റ് പ്രധാന തസ്തികകൾ: വനം വകുപ്പിൽ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ, സംഗീത കോളേജുകളിൽ ജൂനിയർ ലക്ചറർ ഇൻ സ്കൾപ്ചർ, സാമൂഹികനീതിവകുപ്പിൽ നഴ്‌സറി ടീച്ചർ, കേരഫെഡിൽ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ്, ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, സോയിൽസർവേ ആൻഡ് സോയിൽ കൺസർവേഷനിൽ വർക്ക് സൂപ്രണ്ട്.