KETTIYOOR
കൊട്ടിയൂര്‍ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പരിശോധന
കൊട്ടിയൂര്‍:ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി. അമ്പായത്തോട് ,പാമ്പറപ്പാന്‍,പാല്‍ചുരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. എ ജെയ്‌സണ്‍, മനോജ് ജേക്കബ്, ആനന്ദ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. പരിശോധന തുടരുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു
KETTIYOOR
കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ
കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
KETTIYOOR
പേരാവൂർ എക്‌സൈസിന്റെ റെയ്ഡിൽ 60 ലിറ്റർ വാഷ് പിടികൂടി
കൊട്ടിയൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിന്റെ ഭാഗമായി കൊട്ടിയൂർ വനാതിർത്തി ഭാഗത്ത് പേരാവൂർ എക്‌സൈസ് നടത്തിയ റെയിഡിൽ 60 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു. പേരാവൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ടി. യേശുദാസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വനാതിർത്തിയിലെ ഉറവക്കുഴിക്കു സമീപം ചാരായ നിർമ്മാണത്തിനായി വാഷ് തയ്യാറാക്കി സൂക്ഷിച്ച കൊട്ടിയൂർ പൊട്ടൻതോട് സ്വദേശി ആലുങ്കൽ വീട്ടിൽ ബിജു ജോസഫിനെതിരെയാണ് (52) കേസെടുത്തത്.
പാറക്കെട്ടുകൾക്കിടയിലെ ദുർഘട മേഖലയിലുള്ള ചാരായവാറ്റ് കേന്ദ്രത്തിലേക്ക് എക്സൈസ് സംഘം എത്തുന്നതറിഞ്ഞ് പ്രതി ഓടിപ്പോയതിനാൽ ഇയാളെ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല. മുൻപും അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് പ്രതി. ഇയാൾക്കായുള്ള അന്വേഷണം ശക്തമാക്കി. റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ഒ. അബ്ദുൾ നിസാർ, സജീവൻ തരിപ്പ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ കെ.കെ. ബിജു, ബാബുമോൻ ഫ്രാൻസിസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ധന്യ ദാമോദരൻ എന്നിവർ പങ്കെടുത്തു.
KETTIYOOR
പേര്യ–നിടുംപൊയിൽ ചുരം റോഡ് 17ന് തുറക്കും
കൽപ്പറ്റ:വയനാട് –കണ്ണൂർ ജില്ലക്കാർക്ക് ആശ്വാസമേകി പേര്യ–നിടുംപൊയിൽ ചുരം റോഡ് തുറന്നുകൊടുക്കുന്നു. റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന് നാലര മാസത്തോളം പൂർണമായും അടഞ്ഞുകിടന്ന പാതയാണ് നവീകരണ പ്രവൃത്തി നടത്തി വീണ്ടും തുറന്നുകൊടുക്കുന്നത്. ചൊവ്വാഴ്‌ചയോടെ ചെറിയ വാഹനങ്ങളെ കടത്തിവിടുമെന്നും ഒരാഴ്‌ചകൂടി പിന്നിട്ടാൽ വലിയ വാഹനങ്ങളടക്കം കടന്നുപോകുംവിധം പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും അധികൃതർ അറിയിച്ചു. വിള്ളലുണ്ടായ മുഴുവൻ ഭാഗത്തെയും മണ്ണ് പത്ത് മീറ്ററോളം താഴ്ത്തി അടിത്തറയൊരുക്കി റോഡ് പുതുക്കിപ്പണിയുകയായിരുന്നു. സംരക്ഷണ ഭിത്തിയുടെ നിർമാണവും ഏതാണ്ട് പൂർത്തിയായി. പ്രതലം നിരപ്പാക്കുന്ന പണി ഞായറാഴ്‌ച പൂർത്തിയാവും. ടാറിങ് പണികൾ പിന്നീട് നടത്തും.
ചന്ദനത്തോട് മുതൽ നിടുംപൊയിൽവരെ 12 കിലോമീറ്റർ ദൂരം പൂർണമായി റീ ടാറിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്.ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ തൊട്ടടുത്ത ദിവസം ജൂലൈ 30നാണ് വയനാട്ടിൽനിന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്ന ചന്ദനത്തോട് പ്രദേശത്ത് 80 മീറ്ററോളം നീളത്തിൽ റോഡിലും റോഡരികിലും ഭൂമി വിണ്ടുമാറിയത്. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം കണ്ണൂർ ഡിവിഷനുകീഴിലാണ് വിള്ളലുണ്ടായ ഭാഗം. ആഴത്തിലുള്ള വിള്ളലായതിനാൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തുന്നത് പ്രയോജനമല്ലെന്ന് കണ്ടെത്തിയിരുന്നു. വിള്ളലുണ്ടായ ഭാഗത്ത് മണ്ണുനീക്കി റോഡ് പുതുക്കിപ്പണിയേണ്ടതിനാലാണ് നിർമാണപ്രവൃത്തി നീണ്ടുപോയത്. ഇടക്കിടെയുണ്ടായ മഴയും പ്രവൃത്തി തടസ്സപ്പെടുത്തി. പേര്യ ചുരം അടച്ചതോടെ കൊട്ടിയൂർ –പാൽച്ചുരം വഴിയാണ് നിലവിൽ മാനന്തവാടിയിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും വാഹനങ്ങൾ പ്രധാനമായും കടന്നുപോവുന്നത്.വീതികുറഞ്ഞ ഈ റോഡിലൂടെ വയനാട്ടിലേക്കുള്ള എല്ലാ വാഹനങ്ങളും വരുന്നതോടെ ഗതാഗതക്കുരുക്ക് പതിവായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു