Kannur
ദേവസ്വം മന്ത്രിക്ക് ജാതീയ വിവേചനം നേരിട്ടത് പയ്യന്നൂരിലെ ക്ഷേത്രത്തിൽ

പയ്യന്നൂര്: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ജാതീയ വിവേചനം നേരിട്ടത് പയ്യന്നൂര് നമ്പ്യാത്ര കൊവ്വല് ശിവക്ഷേത്രത്തിൽ നിന്ന്. ദേവസ്വം മന്ത്രിയായിട്ടു പോലും താന് നേരിട്ട ജാതീയ വിവേചനം കോട്ടയത്തെ ഒരു ചടങ്ങില് വെളിപ്പെടുത്തിയതോടെയാണ് ഇതു ചർച്ചയായത്.
ക്ഷേത്രമോ സംഭവമോ വെളിപ്പെടുത്താതെയായിരുന്നു കോട്ടയത്തു നടന്ന ഭാരതീയ വേലന് സൊസൈറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിലെ മന്ത്രിയുടെ വിവരണം.
ഒരു ക്ഷേത്രത്തിലെ ചടങ്ങില് നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവമെന്നും അതേ വേദിയില്തന്നെ തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും മന്ത്രി പറഞ്ഞു. പ്രധാന പൂജാരി വിളക്കുമായി വേദിയിലെത്തിയപ്പോള് വിളക്ക് എനിക്കു നല്കാനാണെന്നാണു കരുതി.
എന്നാല്, അദ്ദേഹംതന്നെ ദീപം തെളിച്ചു. ആചാരത്തിന്റെ ഭാഗമാകും തൊട്ടുകളിക്കേണ്ട എന്നു കരുതി മാറിനിന്നു. ഇതിനുശേഷം വിളക്ക് സഹപൂജാരിക്കു കൈമാറി. അയാളും ദീപം തെളിച്ചതിനുശേഷം വിളക്ക് കൈയില് തരാതെ നിലത്തുവയ്ക്കുകയായിരുന്നു.
ഞാന് നിലത്തുനിന്ന് എടുത്തു കത്തിക്കട്ടെ എന്നായിരിക്കും ചിന്തിച്ചത്. ഞാന് പറഞ്ഞു, പോയി പണിനോക്കാന്. താന് തരുന്ന പണത്തിന് അയിത്തമില്ലല്ലോ. ഉണ്ടോ?. തനിക്കു മാത്രമാണോ അയിത്തമെന്ന് ചോദിച്ചതായും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ കൂടെ ചടങ്ങില് പങ്കെടുത്ത എം.എല്.എ ടി.ഐ. മധുസൂദനന് ഈ സംഭവത്തെ വിശേഷിപ്പിച്ചത് അല്പത്തരമെന്നാണ്. അയിത്തത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടി അംഗീകരിക്കാനാവില്ല.
അന്നത്തെ ചടങ്ങില് അധ്യക്ഷനായിരുന്ന താനും ഉദ്ഘാടകനായ മന്ത്രിയും അന്നുതന്നെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിരുന്നതായും എം.എല്.എ പറഞ്ഞു.
ജനുവരി 26ന് പയ്യന്നൂരില് നടന്നത്
പയ്യന്നൂര്: നമ്പ്യാത്ര കൊവ്വല് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ നടപ്പന്തല് ഉദ്ഘാടനത്തിനാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, ടി.ഐ. മധുസൂദനൻ എം.എല്.എയോടൊപ്പം എത്തിയത്.
മന്ത്രിയെ സ്വീകരിച്ച് ക്ഷേത്രനടയിലേക്ക് ആനയിച്ചവര് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ക്ഷേത്രത്തില്നിന്ന് ഭദ്രദീപവുമായി വന്ന ശാന്തിക്കാര് ഭദ്രദീപം കൊളുത്തിയശേഷം മന്ത്രിയോട് ദീപം കൊളുത്താന് ആവശ്യപ്പെട്ടു.
മുന്നോട്ടാഞ്ഞ മന്ത്രിക്ക് ഭദ്രദീപം കൈമാറാതെ നിലത്തുവയ്ക്കുകയായിരുന്നു. പിന്നീട് നിലത്തുവച്ച ഭദ്രദീപം എടുത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര് ബീന മന്ത്രിക്ക് നല്കാന് ശ്രമിച്ചുവെങ്കിലും മന്ത്രിയും എം.എല്.എയും ഭദ്രദീപം കൊളുത്താതെ മാറിനിന്നു. മറ്റുള്ളവര് ഭദ്രദീപം കൊളുത്തിയതിനു ശേഷം മന്ത്രി നടപ്പന്തല് ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു.
അന്നത്തെ ഉദ്ഘാടന പ്രസംഗത്തില് മന്ത്രി ഒട്ടും പ്രകോപിതനാകാതെയാണു സംസാരിച്ചത്. ചെറുപ്പത്തില് നേരിട്ടനുഭവിച്ച ജാതി വിവേചനം മനസില് മായാത്തതിനാല് ഈ സംഭവത്തില് മാനസിക പ്രയാസം വന്നതിനാലാണ് ഭദ്രദീപം കൊളുത്താത്തതെന്നാണ് മന്ത്രി അവിടെ വിശദീകരിച്ചത്.
Kannur
എം.ആര്.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


കണ്ണൂർ : പട്ടികവര്ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില് പ്രവര്ത്തിക്കുന്ന മോഡല് റസിഡന്ഷ്യല് സ്കൂളുകളില് 2025-26 അധ്യയന വര്ഷത്തില് അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്പ്പിച്ച വിദ്യാര്ഥികള്ക്കുള്ള പ്രവേശന പരീക്ഷ മാര്ച്ച് എട്ടിന് രാവിലെ 10 മുതല് 12 വരെ കണ്ണൂര് മോഡല് റസിഡന്ഷ്യല് സ്കൂള്, പട്ടുവത്ത് നടത്തും. അപേക്ഷ സമര്പ്പിച്ച വിദ്യാര്ഥികള് അന്നേ ദിവസം രാവിലെ 9.30 ന് പട്ടുവം മോഡല് റസിഡന്ഷ്യല് സ്കൂളില് ഹാള് ടിക്കറ്റ് സഹിതം ഹാജരാകണം. ഹാള് ടിക്കറ്റ് ലഭിക്കാത്തവര് ബന്ധപ്പെട്ട ട്രൈബല് എക്സറ്റന്ഷന് ഓഫീസുമായോ, കണ്ണൂര് ഐ.ടി.ഡി.പി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്- ട്രെബല് എക്സറ്റഷന് ഓഫീസ്, കൂത്തുപറമ്പ് – 9496070387, ഇരിട്ടി – 9496070388, തളിപ്പറമ്പ് – 9496070401, പേരാവൂര് – 9496070386, ഐ.ടി.ഡി.പി ഓഫീസ്, കണ്ണൂര് – 0497 2700357, എം.ആര്.എസ് പട്ടുവം – 04602 203020.
Kannur
ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും – ഭക്ഷണ വിതരണത്തില് പ്രത്യേകശ്രദ്ധ വേണമെന്ന് ഡി.എം.ഒ


ജില്ലയില് ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും നടക്കുന്ന സാഹചര്യത്തില് അവയോട് അനുബന്ധിച്ചുള്ള ഭക്ഷണവിതരണത്തില് ശുചിത്വം പാലിക്കുന്ന കാര്യത്തില് പ്രത്യേകശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.
1. വലിയ രീതിയില് സംഘടിപ്പിക്കുന്ന ഉത്സവങ്ങള്, പെരുന്നാളുകള്, മറ്റ് ആഘോഷ പരിപാടികള് അതതു പ്രദേശത്തെ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ മുന്കൂട്ടി അറിയിക്കണം. ഇത്തരം പരിപാടികളില് പുറമേ നിന്നും കൊണ്ട്വന്നു വിതരണം ചെയ്യുന്നതും അവിടെ വച്ച് പാചകം ചെയ്യുന്നതുമായ എല്ലാ ഭക്ഷണ പദാര്ഥങ്ങളും ശുചിത്വം പാലിച്ചവയാണെന്നും ഭക്ഷണ വിതരണക്കാര്ക്ക് ഹെല്ത്ത് കാര്ഡ് ഉണ്ടെന്നും ഉറപ്പു വരുത്തണം.
2. പാനീയങ്ങള്ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതും അതില് ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
3. ജ്യൂസ്, മറ്റു പാനീയങ്ങള് കൊടുക്കുകയാണെങ്കില് തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കില് മറ്റു രീതിയില് ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കേണ്ടതാണ്.
4. പരിപാടിയില് പങ്കെടുക്കുന്ന ആളുകള്ക്ക് ഹാന്റ് വാഷിങ്ങിന് ആവശ്യമായ സജീകരണങ്ങള് ഉണ്ടെന്ന് ഉറപ്പുവരുത്തുക.
5. അന്നദാനം പോലെയുള്ള പ്രവൃത്തികളില് തൈര്, പാല് അടങ്ങിയ പദാര്ത്ഥങ്ങള് ഉപയോഗിച്ചുള്ള പാചകത്തിന്വേണ്ട ക്രമീകരണം ഉറപ്പാക്കണം. പാചകത്തിനും വിളമ്പാനും നില്ക്കുന്ന ജീവനക്കാര്ക്ക് നിര്ബന്ധമായും ഹെല്ത്ത് കാര്ഡ് ഉണ്ടായിരിക്കണം.
6. ഉത്സവങ്ങള് നടക്കുമ്പോള് ചെറുകിട സ്റ്റാളുകള്, തട്ടുകടകള് എന്നിവയ്ക്ക് ഹെല്ത്ത് കാര്ഡ്, എഫ്എസ്എസ്എഐ ലൈസന്സ് ഉണ്ടായിരിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തണം.
7. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി വാങ്ങുന്ന വസ്തുക്കള് എവിടെ നിന്ന് വാങ്ങിച്ചു എന്ന് അറിയണം.
8. ഏതെങ്കിലും കാരണത്താല് ഭക്ഷ്യ വിഷബാധ ഉണ്ടായാല് ആ വിവരം അടിയന്തിരമായി ആരോഗ്യ വകുപ്പിന് കൈമാറണം.
Kannur
പവർഫുളാണ് ഊർജതന്ത്രം അധ്യാപിക


പാപ്പിനിശേരി: പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ പ്രതിസന്ധികളെ തരണംചെയ്യാമെന്ന് തെളിയിക്കുകയാണ് പാപ്പിനിശേരി ജിയുപിഎസ് അധ്യാപിക പി വി തുഷാര. വിദ്യാർഥികളെ പഠനമികവിലേക്ക് നയിക്കുന്നതോടൊപ്പം പവർലിഫ്റ്റിങ്ങിൽ പവർഫുള്ളാവുകയാണ്. അഞ്ചു മാസത്തെ പരിശീലനത്തിലൂടെയാണ് ജില്ലാ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിങ് മൽസരത്തിൽ 57 കിലോ വിഭാഗത്തിൽ ഒന്നാംസ്ഥാനവും സ്ട്രോങ് വുമൺ ഓഫ് കണ്ണൂർ പട്ടവും കരസ്ഥമാക്കിയത്. കഠിനാധ്വാനവും അർപ്പണബോധവുമാണ് നേട്ടത്തിന് വഴിതുറന്നത്. ജിംനേഷ്യത്തിൽ പരിശീലനത്തിന് പോകുന്ന ഭർത്താവ് രാഹുൽ കൃഷ്ണനോടൊപ്പം കൂട്ടുവന്നപ്പോഴാണ് ശരീരം പുഷ്ടിപ്പെടുത്തിയാലോ എന്ന തോന്നലുണ്ടായത്. മെലിഞ്ഞ ശരീരപ്രകൃതമുള്ള തനിക്ക് ഇതൊന്നും ചെയ്യാനാകില്ലെന്ന തോന്നലിൽ വെറുതെയിരുന്നു. ഏറെ നാളുകൾക്കുശേഷം പാപ്പിനിശേരി പ്രോസ് റ്റൈൽ ജിംനേഷ്യം പരിശീലകൻ ശൈലേഷിന്റെ നിർദേശത്തിൽ ജിംമ്മിന്റെ ബാലപാഠങ്ങളിലേക്ക്. ദിവസവും രാവിലെ 6.30 മുതൽ എട്ടുവരെ മുടങ്ങാതെ ജിംനേഷ്യത്തിലെ വ്യായാമങ്ങൾ. ഒരു മാസത്തിനകം പൂർണ ആത്മവിശ്വാസം നേടി. പിന്നീടുള്ള ഓരോ ദിവസവും പുതിയ തലങ്ങളിലേക്ക് അതിവേഗം മുന്നേറി. അച്ഛനും അമ്മയും ഭർത്താവും മകനും മടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ഒപ്പംചേർന്നത് കുതിപ്പിന് വേഗംകൂട്ടി. ബഞ്ച് പ്രസിൽ കരുത്തുകാട്ടാനുള്ള ഒരുക്കത്തിലാണീ ഊർജതന്ത്രം അധ്യാപിക. ബീറ്റ്ഫോറസ്റ്റ് ഓഫീസറായി ആദ്യം നിയമനം ലഭിച്ചെങ്കിലും അധ്യാപികയാകാൻ അതിയായ മോഹമുള്ളതിനാൽ വനംവകുപ്പിലെ ജോലി ഉപേക്ഷിച്ചു. 2021 ൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്