Breaking News
ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം; അന്വേഷണം കേരളത്തിലേക്കും

ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ വനത്തിനുള്ളിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിലേക്കും. കർണാടകത്തിന് പുറമെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കാണാതായ യുവതികളെക്കുറിച്ചും അന്വേഷണം തുടങ്ങി.
ആദ്യഘട്ട അന്വേഷണത്തിൽ കണ്ണൂർ റൂറൽ പരിധിയിൽ മിസിംഗ് കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ അന്വേഷണം മറ്റ് സ്റ്റേഷൻ പരിധിയിലേക്കും വ്യാപിപ്പിക്കാൻ കളക്ടറുടെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരണങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും ഇരിട്ടി എ.എസ്.പി തബോഷ് ബസുമദാരി പറഞ്ഞു.
രണ്ടാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹത്തിൽ നിന്നു ചുരിദാർ ലഭിച്ചതു കൊണ്ട് മാത്രമാണ് സ്ത്രീ ആണെന്ന് പോലീസ് സംശയിക്കുന്നത്. തലയോട്ടിയിൽ നിന്നു മുടിയടക്കം അഴുകിമാറിയ നിലയിലാണ്.
തിങ്കളാഴ്ചയാണ് മാക്കൂട്ടം ചുരത്തിൽ മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ നിന്നു 15 കിലോമീറ്റര്‍ അകലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്നുള്ള വനത്തിനുള്ളിലെ കുഴിയിൽ ട്രോളിബാഗിലാക്കിയ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയത്.
അമേരിക്കൻ ടൂറിസ്റ്റർ എന്ന ബ്രാൻഡിന്റെ വലിയ ട്രോളി ബാഗില്‍ മടക്കി ചുരുട്ടിവച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് 20 നും 30 നും ഇടയിൽ പ്രായം തോന്നിക്കുന്നതായും പോലീസ് പറഞ്ഞു.
വനമേഖല ആണെങ്കിലും നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിന്റെ വശത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം മറ്റെവിടെയോ നടത്തിയ ശേഷം മൃതദേഹം ബാഗിലാക്കി വാഹനത്തിൽ കൊണ്ടുവന്ന് വലിച്ചറിഞ്ഞതാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ നിഗമനം.
വലിച്ചെറിഞ്ഞതിന്റെ ആഘാതത്തിലാകാം ബാഗിന്റെ ഒരുഭാഗം തുറന്നു പോയത്. ചുരം റോഡിൽ നിന്നു വനത്തിലെ താഴ്ചയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്ന വനംവകുപ്പിന്റെ താത്കാലിക ജീവനക്കാർ തിങ്കളാഴ്ച ഉച്ചയോടെ ബാഗ് പരിശോധിച്ചപ്പോഴാണ് ജഡം കണ്ടെത്തിയത്.
ഉടൻ തന്നെ മടിക്കേരി എസ്.പി രാമരാജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക്ക് പരിശോധനയ്ക്കായി മൃതദേഹം രാത്രിയോടെ മടിക്കേരി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു.
മേഖലയിൽ അടുത്ത കാലത്ത് കാണാതായ യുവതികളുടെ വിവരശേഖരണം പോലീസ് ആരംഭിച്ചു. പ്രാഥമിക റിപ്പോർട്ട് കിട്ടിയ ശേഷം ശാസ്ത്രീയ അന്വേഷണം ആരംഭിക്കുമെന്ന് വിരാജ്പേട്ട പോലീസ് പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകൾക്കു ശേഷമാണ് ചുരം പാതയിൽ ഇത്തരത്തിൽ ഒരു അസ്വഭാവിക മരണം നടക്കുന്നത്. മുൻപ് പെരുമ്പാടി തടാകത്തിൽ അജ്ഞാത മൃതദേഹങ്ങൾ കാണപ്പെടാറുണ്ടായിരുന്നുവെങ്കിലും ചുരം പാത നവീകരിച്ചതിനു ശേഷം അത്തരം സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
ചുരത്തിന്റെ 20 കിലോമീറ്ററോളം വരുന്ന ഭാഗം തീർത്തും ഒറ്റപ്പെട്ട സ്ഥലം ആയതുകൊണ്ട് രാത്രികാലങ്ങളിൽ സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഭയം നിമിത്തം ആരും വാഹങ്ങൾ നിർത്താതെ പോകുകയാണ് പതിവ്.
കേരളത്തിൽ നിന്നും മൃതദേഹം ഇത്രദൂരം വാഹനത്തിൽ എത്തിച്ച് സ്ഥലത്ത് തള്ളാൻ സാധ്യത കുറവാണെന്നാണ് സംസ്ഥാന പോലീസിന്റെ നിഗമനം. ഇതിൽ കൂടുതൽ ചെങ്കുത്തായ സ്ഥലങ്ങൾ താണ്ടിയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തേണ്ടത്.
കേരളത്തിൽ നിന്നും പുറപ്പെട്ടവരാണെങ്കിൽ സമാന ഭൂപ്രകൃതിയുള്ള മറ്റെവിടെ എങ്കിലും മൃതദേഹം ഉപേക്ഷിക്കുമായിരുന്നുവെന്നും പോലീസ് കണക്കുകൂട്ടുന്നു. എങ്കിലും മറ്റ് സാധ്യതകൾ കൂടി കണക്കിൽ എടുത്താണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത്.
Breaking News
പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില് വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില് വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില് വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില് വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്