Connect with us

MATTANNOOR

നഗരസഭയും വിദ്യാർഥികളും കൈകോർത്തു; പൂങ്ങോട്ടുകാവ് വനം ക്ലീൻ

Published

on

Share our post

മട്ടന്നൂർ: ഇന്ത്യൻ സ്വച്ഛത ലീഗ് ക്യാംപെയ്നിന്റെ ഭാഗമായി മട്ടന്നൂർ നഗരസഭയും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും കൈകോർത്തപ്പോൾ കോളാരി പൂങ്ങോട്ടുകാവ് വനം പ്ലാസ്റ്റിക് വിമുക്തമായി. നഗരസഭയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന പൂങ്ങോട്ടു കാവ് വനത്തിനുള്ളിൽ അടിഞ്ഞുകൂടിക്കിടന്ന പ്ലാസ്റ്റിക് കുപ്പികളും അജൈവ മാലിന്യങ്ങളും നഗരസഭയിലെ ജനപ്രതിനിധികളും വിദ്യാർഥികളും ആരോഗ്യവിഭാഗം പ്രവർത്തകരും ഒത്തൊരുമിച്ച് നീക്കം ചെയ്തു.

150 എൻ.എസ്.എസ് വൊളന്റിയർമാരും പൊതുപ്രവർത്തകരും ഹരിത കർമ സേന പ്രവർത്തകരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് നേതൃത്വം നൽകി.

നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് വന ശുചീകരണം ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ഒ.പ്രീത അധ്യക്ഷത വഹിച്ചു. സ്ഥിര സമതി അധ്യക്ഷരായ കെ. മജീദ്, പി.ശ്രീനാഥ്, പി.പ്രസീന, പി.അനിത, കൗൺസിലർമാരായ പി.പി.ജലീൽ, കെ.വി.പ്രശാന്ത്, കെ.ശ്രീജ, ടി.സുജിത, കെ.ശ്രീലത, ഉമൈബ, ശ്രീജേഷ്, സിജിൽ, പ്രമിജ ഷാജി, കെ.കെ.അഭിമന്യു, പി.ശ്രീന, കെ.രജത, നഗരസഭ സെക്രട്ടറി എസ്.വിനോദ്കുമാർ, ഹരിത കേരള മിഷൻ കോഓർഡിനേറ്റർ നാരായണൻ, ക്ലീൻ സിറ്റി മാനേജർ കെ കെ.കുഞ്ഞിരാമൻ, സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി.അബ്ദുൽ റഫീഖ് എന്നിവർ ശുചീകരണത്തിനു നേതൃത്വം നൽകി.


Share our post

MATTANNOOR

കണ്ണൂർ-മുംബൈ സർവീസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് മുംബൈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 10.30ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 12.30ന് കണ്ണൂരിൽ എത്തി ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വെളുപ്പിന് 1.20ന് പുറപ്പെട്ട് 3.10ന് മുംബൈയിൽ എത്തുന്ന തരത്തിലാണ് സമയക്രമം. 3800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. യൂറോപ്പ്, യു.എസ്.എ വിമാന താവളത്തിലേക്ക് മുംബൈ വഴി കണക്‌ഷൻ സർവീസ് സാധ്യമാകുന്ന തരത്തിലാണ് കണ്ണൂർ മുംബൈ സമയം ക്രമീകരിച്ചിരിക്കുന്നത് എന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു.


Share our post
Continue Reading

MATTANNOOR

വാഹന മോഷ്ടാവ് മട്ടന്നൂർ പോലീസിന്റെ പിടിയിൽ

Published

on

Share our post

മട്ടന്നൂർ: ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത് (22) ആണ് പിടിയിലായത്. മാർച്ച്‌ 19 നു രാവിലെ ചാവശ്ശേരി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട  ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ.പി.എഫിന്റെ സഹായത്തോടെ പാലക്കാട്‌ റയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്തത്തിൽ എസ്.ഐ ലിനീഷ്,സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്സ്പ്രസ് സർവീസ് ഏപ്രിൽ അഞ്ച് മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് ഏപ്രിൽ 5 മുതൽ സർവീസ് നടത്തും. സമ്മർ ഷെഡ്യൂ ളിൽ ഉൾപ്പെടുത്തി ആഴ്ചയിൽ 2 ദിവസമാണു (ശനി, ഞായർ) സർവീസ്. വിന്റർ ഷെഡ്യൂളിൻ്റെ അവസാനം, ജനുവരി 3 മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്‌ടറിൽ ആഴ്‌ചയിൽ ഒരു ദിവസം സർവീസ് നടത്തിയിരുന്നു. മുൻപ് ഇതേ റൂട്ടിൽ പ്രതിദിന സർവീസ് നടത്തിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!