പി.എസ്‍.സി പരീക്ഷകൾ മാറ്റി

Share our post

കണ്ണൂർ : നിപയുടെ സാഹചര്യത്തിൽ ചൊവ്വ മുതൽ വ്യാഴാഴ്ച വരെ പി.എസ്‍.സി നടത്താനിരുന്ന ചില പരീക്ഷകൾ മാറ്റിവച്ചു. കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങളിൽ വെച്ച് നടത്തേണ്ടിയിരുന്ന വകുപ്പ് തല പരീക്ഷകൾ അടക്കമുള്ളവയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ജില്ലകളിലെ വകുപ്പ് തല പരീക്ഷകൾക്ക് മാറ്റമില്ല.

⭕ചൊവ്വാഴ്ച മാറ്റിയ പരീക്ഷകൾ: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടി പി യൂണിറ്റ്) ജൂനിയർ സൂപ്പർവൈസർ (കാന്റീൻ) (കാറ്റ​ഗറി നമ്പർ 13/2022), അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2 (കാറ്റ​ഗറി നമ്പർ 718/2022). ഈ തസ്തികകളിലേക്ക് രാവിലെ 9 മുതൽ 11.30 വരെയും 11.15 മുതൽ 1.45 വരെയും നടത്തുവാൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷയാണ് മാറ്റിയത്.

⭕ബുധനാഴ്ച മാറ്റിയ പരീക്ഷകൾ: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ മെക്കാനിക്) (കാറ്റഗറി നമ്പർ 7/2022), കേരള പൊതു വിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ (മലയാളം, ഹിന്ദി, തമിഴ്) (നേരിട്ടും തസ്തിക മാറ്റം മുഖേനയും) (കാറ്റ​ഗറി നമ്പർ 349/2022, 350 2022, 353/2022, 354/2022, 355 2022, 356/2022), ലക്ചറർ (ഉറുദു, കന്നട) (കാറ്റ​ഗറി നമ്പർ 361/2022, 363/2022) എന്നീ പരീക്ഷകൾ മാറ്റി.

⭕വ്യാഴാഴ്ച മാറ്റിയ പരീക്ഷകൾ: കെടിഡിസിയിൽ ബോട്ട് ഡ്രൈവർ (കാറ്റ​ഗറി നമ്പർ 160/2022, 175/2022 – എൻസിഎ ഈഴവ /തിയ്യ / ബില്ലവ), വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റ​ഗറി നമ്പർ 447/2022), പൊതു വിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ് ലക്ചറർ (ഇംഗ്ലീഷ്, സംസ്കൃതം) (നേരിട്ടും തസ്തിക മാറ്റം മുഖേനയും (കാറ്റ​ഗറി നമ്പർ 351/2022, 352/2022, 359/2022, 360/2022).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!