India
അഞ്ച് ശതമാനം പലിശക്ക് ഈടില്ലാതെ ലഭിക്കുന്ന പി.എം. വിശ്വകർമ്മ വായ്‌പ ആവശ്യമുണ്ടോ? ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച 13,000 കോടിയുടെ പ്രധാനമന്ത്രി വിശ്വകർമ്മ പദ്ധതി ഇന്നു മുതൽ. 18 പരമ്പരാഗത വ്യവസായങ്ങളിലെ 30ലക്ഷം കരകൗശലത്തൊഴിലാളികൾക്ക് അഞ്ച്ശതമാനം പലിശയ്‌ക്ക് ഈടില്ലാതെ വായ്പ നൽകുന്നതാണ് പദ്ധതി. ആദ്യഘട്ടം ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പരമ്പരാഗത ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തി ആഗോള വിപണിയിൽ സ്ഥാനമുറപ്പിക്കലാണ് ലക്ഷ്യം.
പദ്ധതി ഇങ്ങനെ:
* 2028 വരെ അഞ്ച് വർഷത്തേക്ക് 13,000 കോടി രൂപ വകയിരുത്തി.
* ഗുണഭോക്താക്കൾ ബയോമെട്രിക്അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകർമ്മ പോർട്ടൽ ഉപയോഗിച്ച് പൊതു സേവന കേന്ദ്രങ്ങൾ വഴി സൗജന്യമായി രജിസ്റ്റർ ചെയ്യണം.
* 5% പലിശയ്‌ക്ക് ആദ്യ ഗഡു ഒരു ലക്ഷവും രണ്ടാം ഗഡു 2 ലക്ഷവും വായ്‌പ.
* തൊഴിലാളികൾക്ക് പിഎംവിശ്വകർമ്മസർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നൽകും.
* അടിസ്ഥാനപരവും നൂതനവുമായ പരിശീലനം ഉൾപ്പെടുന്ന നൈപുണ്യ നവീകരണം.
* ഉപകരണങ്ങൾ വാങ്ങാൻ 15,000 രൂപ ഇൻസെന്റീവ്. ഡിജിറ്റൽ ഇടപാടുകൾപ്രോത്സാഹിപ്പിക്കും.
* നിർമ്മിക്കുന്നഉത്പന്ന ങ്ങൾക്ക് സർക്കാരിന്റെ വിപണി പിന്തുണ.
ലക്ഷ്യം
കൈകളുംഉപകരണങ്ങളുംഉപയോഗിച്ച്പ്രവർത്തിക്കുന്ന പരമ്പരാഗത വിശ്വകർമ്മതൊഴിലുകളുടെ ഗുരു-ശിഷ്യ പാരമ്പര്യം അഥവാകുടുംബാധിഷ്ഠിതപരിശീലനംശക്തിപ്പെടുത്തൽ.കരകൗശല വിദഗ്ദ്ധരും ശിൽപ്പികളും നിർമ്മിക്കുന്നഉത്പന്നങ്ങളുടെയുംസേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തൽ.അവയ്‌ക്ക് ആഭ്യന്തര, ആഗോള വിപണി ഉറപ്പാക്കൽ.
ആനുകൂല്യംലഭിക്കു ന്ന18പരമ്പരാഗതകരകൗശല മേഖലകൾ
* ആശാരിപ്പണി,
* വള്ളം നിർമ്മാണം,
* കവച നിർമ്മാണം,
* കൊല്ലപ്പണി,
* ചുറ്റികയുംഉപകര ണങ്ങളുംനിർമ്മിക്കുന്നവർ,
* താഴ് നിർമ്മാണം,
* സ്വർണപ്പണി,
* മൺപാത്ര നിർമ്മാണം,
* ശില്പികൾ/കല്ല് കൊത്തുന്നവർ,
* ചെരുപ്പുകുത്തി,
* കൽപ്പണിക്കാർ,കൊട്ട/പായ/ചൂൽ നിർമ്മാണം/കയർ പിരിക്കൽ,
* പാവ – കളിപ്പാട്ട നിർമ്മാണം (പരമ്പരാഗതം),
* ബാർബർ,
* ഹാരം/പൂമാല കെട്ടൽ,
* അലക്കുതൊഴിൽ,
* തയ്യൽപ്പണി,
* മീൻവല നിർമ്മാണം.
India
സിവിൽ സർവിസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബെക്ക് ഒന്നാം റാങ്ക്; ആദ്യ നൂറുപേരിൽ അഞ്ചു മലയാളികൾ

ന്യൂഡൽഹി: യു.പി.എസ്.സി സിവിൽ സർവിസ് ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി ശക്തി ദുബെക്കാണ് ഒന്നാം റാങ്ക്. 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ നൂറിൽ അഞ്ച് മലയാളികൾ ഇടം നേടി. ഹർഷിത ഗോയൽ, ഡി.എ. പരാഗ് എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. 33ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് പട്ടികയിലുള്ള ആദ്യ മലയാളി. 42ാം റാങ്കുമായി പി. പവിത്രയും 45ാം റാങ്കുമായി മാളവിക ജി. നായറും 47ാം റാങ്കുമായി നന്ദനയും പട്ടികയിലുണ്ട്. സോനറ്റ് ജോസ് 54ാം റാങ്ക് കരസ്ഥമാക്കി.യൂനിയൻ പബ്ലിക് സർവിസ് കമീഷൻ നടത്തിയ കഴിഞ്ഞ വർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രൽ സർവിസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സർവിസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറൽ വിഭാഗത്തിൽ 335 പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് 109 പേരും ഒ.ബി.സി വിഭാഗത്തിൽ നിന്ന് 318 പേരും ഇടംനേടി. എസ്.സി വിഭാഗത്തിൽ നിന്ന് 160 പേരും എസ്.ടി വിഭാഗത്തിൽ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേർക്ക് ഐ.എ.എസും 55 പേർക്ക് ഐ.എഫ്.എസും 147 പേർക്ക് ഐ.പി.എസും ലഭിക്കും.
Breaking News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
India
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്നലെയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്.
അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്