കിളിയന്തറ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ പാടത്തേക്ക്
ഉളിക്കൽ : സാഗർ ആർട്സിന്റെ സഹകരണത്തോടുകൂടി നടത്തിയ ഞാറു നടൽ ചടങ്ങ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി ഉദ്ഘാടനം ചെയ്തു. പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യമിട്ട് നെല്ലിന്റെ ഗുണവും മേന്മയും അറിയുന്നതോടൊപ്പം കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ കാർഷിക മേഖലയെ എങ്ങനെ പുനരുദ്ധീകരിക്കാൻ സാധിക്കും എന്ന ആശയവും വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യം ഇട്ടുകൊണ്ടാണ് ഉളിക്കൽ സാഗർ ആർട്സ് ഈയൊരു ഞാറു നടീൽ സംഘടിപ്പിച്ചത്.
സാഗർ ആർട്സ് പ്രസിഡന്റ്റും കർഷകനുമായ ഇമ്മാനുവൽ വെട്ടിപ്ലാവിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കിളിയന്തറ പ്രിൻസിപ്പാൾ വിനോദ് എൻ. ജെ അധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് കോഡിനേറ്റർ വനജ കൃഷ്ണൻ, യുവകർഷക അവാർഡ് ജേതാവ് ജിത്ത് ജോസഫ്, സിനിമ സീരിയൽ താരം ശ്രീവേഷ്കർ കെ.എസ് ആശംസകൾ അറിയിച്ചു സംസാരിച്ചു .ഈയൊരു അനുഭവം കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവം ഒരുക്കിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
