സ്വകാര്യ ട്യൂഷൻസെന്ററിൽ ക്ലാസ്; എയ്ഡഡ് സ്കൂൾ അധ്യാപകനെ വിജിലൻസ് പിടിച്ചു
കണ്ണൂർ:സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസ്സെടുക്കുന്നതിനിടെ എയ്ഡഡ് സ്കൂൾ അധ്യാപകനെ വിജിലൻസ് പിടിച്ചു. കാടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ പി. വി പ്രതീഷിനെയാണ് പിടിച്ചത്.
പയ്യന്നൂരിലെ കൊളീജിയറ്റ്എന്ന സ്ഥാപനത്തിൽ ക്ലാസെടുക്കുന്നതിനിടെയാണ് ഇയാൾ
പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡി.വൈ.എസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ. വിനോദാണ് പരിശോധന നടത്തിയത്.
