Share our post

തളിര് സ്കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം……

 

കണ്ണൂർ : ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പിന് 30-വരെ scholarship.ksicl.kerala.gov.inൽ രജിസ്റ്റർചെയ്യാം. രജിസ്റ്റർചെയ്യുന്ന രജിസ്റ്റർചെയ്യുന്ന എല്ലാ കുട്ടികൾക്കും 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് തപാലിൽ അതത്‌ മാസങ്ങളിൽ സൗജന്യമായി ലഭിക്കും. രജിസ്‌ട്രേഷൻ ഫീസ് 250 രൂപ. …

ജൂനിയർ (അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ), സീനിയർ (എട്ട്, ഒൻപത്, 10 ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160 പേർക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000 രൂപവീതവും പിന്നീടുവരുന്ന 50 സ്ഥാനക്കാർക്ക് 500 രൂപവീതവും ലഭിക്കും. ജില്ലാതലത്തിൽ ജൂനിയർ, സീനീയർ വിഭാഗങ്ങളിൽ ഏറ്റവുംകൂടുതൽ മാർക്കുവാങ്ങുന്ന വിദ്യാർഥിയെ സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കും. സംസ്ഥാനതലത്തിൽ ഇരുവിഭാഗത്തിലും ആദ്യ മൂന്നുറാങ്കുകാർക്ക് 10,000, 5,000, 3,000 രൂപ വീതം സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും…….

നവംബറിൽ ജില്ലാതല പരീക്ഷയും ഡിസംബറിൽ സംസ്ഥാനതല പരീക്ഷയും നടക്കും. ഓൺലൈനായിട്ടാണ് ജില്ലാതല പരീക്ഷ. സംസ്ഥാനതല എഴുത്തുപരീക്ഷ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 100 കുട്ടികളിൽ കൂടുതൽ തളിര് സ്കോളർഷിപ്പിന്‌ ചേരുന്ന സ്കൂളുകൾക്ക് 1000 രൂപയുടെ പുസ്തകങ്ങളും സമ്മാനമായി ലഭിക്കും. വിവരങ്ങൾക്ക്: 8547971483, 0471-2333790. email: scholarship@ksicl.org


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!