KETTIYOOR
എൽ.കെ.ജി വിദ്യാർഥിനിയെ കടിച്ച ശേഷം ചത്ത തെരുവു നായക്ക് പേ വിഷബാധ

കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ കഴിഞ്ഞ ദിവസം എൽ.കെ.ജി വിദ്യാർത്ഥിനിയെ കടിച്ച ശേഷം ചത്ത തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും നേതൃത്വത്തിൽ യോഗം ചേർന്നു.
യോഗത്തിൽ 18 ാം തീയതി മുതൽ 14 വാർഡുകളിലും നടക്കുന്ന പ്രതിരോധ കുത്തിവെപ്പ്ക്യാമ്പിൽ നായ്ക്കളെ കൊണ്ടുവന്ന് കുത്തിവെപ്പ് എടുക്കേണ്ടതും ലൈസൻസ് ഇല്ലാത്ത വളർത്തു നായ്ക്കള്‍ക്ക് നിർബന്ധമായും പഞ്ചായത്തില് നിന്ന് ലൈസൻസ് എടുക്കേണ്ടതാണെന്നും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അറിയിച്ചു.
വർഷത്തിൽ കുത്തിവെപ്പ് എടുക്കേണ്ടവർ വർഷമാകാൻ കാത്തിരിക്കണ്ടെന്നും ക്യമ്പിൽ എല്ലാ നായ്ക്കളെയും കൊണ്ട് വന്ന് കുത്തിവെപ്പ് എടുക്കണമെന്ന് വെറ്റനറി സർജൻ ഡോ;വർഗീസ് പറഞ്ഞു. തെരുവ് നായയുടെ കടിയേറ്റ എൽ .കെ.ജി വിദ്യാർത്ഥിനിക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളും കുത്തിവെപ്പും കൃത്യമായി എടുത്തുവരുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ ജെയ്‌സൺ അറിയിച്ചു.
യോഗത്തിൽ വൈസ് പ്രസിഡൻറ് ഫിലോമിന തുമ്പൻതുരുത്തിയിൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സണ് ജീജ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ പി. സി തോമസ്, ബാബു മാങ്കോട്ടിൽ, ലൈസ തടത്തിൽ, ഷേർലി പടിയാനിക്കൽ, മിനി പൊട്ടങ്കൽ, എ. ടി തോമസ്, ജെസി റോയ്, ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി രമേശ് ബാബു കൊയിറ്റി എന്നിവർ പങ്കെടുത്തു.
KETTIYOOR
കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി


പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.
Breaking News
കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു


കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.
KETTIYOOR
കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ


കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്