ഫോട്ടോഗ്രാഫി മത്സരം: ഒക്ടോബർ അഞ്ച് വരെ അയക്കാം
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ‘വ്യവസായ കേരളം’എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രി ഒക്ടോബർ അഞ്ച് വരെ അയക്കാം. വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ, നടപ്പാക്കിയ മാതൃകാ പദ്ധതികൾ, വിജയകരമായി മുന്നേറുന്ന സംരംഭങ്ങൾ തുടങ്ങിയ ചിത്രങ്ങളാണ് പരിഗണിക്കുക. പ്രായപരിധിയില്ല. മൊബൈൽ ഫോണിലോ ഡി.എസ്.എൽ.ആർ ക്യാമറകളിലോ പകർത്തിയ ചിത്രങ്ങൾ അടിക്കുറിപ്പോടെ അയക്കണം. ഒരാൾക്ക് ഒരു ഫോട്ടോ അയക്കാം. അയക്കേണ്ട ഇമെയിൽ വിലാസം: contest@ksidcmail.org
ഫോട്ടോയോടൊപ്പം മത്സരാർഥിയുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ഐ.ഡി.സി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജ് എന്നിവ സന്ദർശിക്കുക. ഫോൺ: 0471 2318922.
