ആറ് ലിറ്റർ ചാരായവുമായി രണ്ടുപേരെ പേരാവൂർ എക്സൈസ് പിടികൂടി

Share our post

പേരാവൂർ : വിൽപനക്കായി മിനറൽ വാട്ടർ കുപ്പികളിൽ ചാരായം നിറച്ച് ബൈക്കിൽ കടത്തി കൊണ്ടു പോകുകയായിരുന്ന രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു. ഇവർ ബൈക്കിൽ കടത്തികൊണ്ടുവന്ന ആറ് മിനറൽ വാട്ടർ കുപ്പികളിൽ നിന്ന് ആറ് ലിറ്റർ ചാരായം പിടികൂടി.

വെള്ളർവള്ളി പുതുശ്ശേരി പൊയിൽ സ്വദേശി വാഴയിൽ വീട്ടിൽ വി. ബാബു (46), ഇരിട്ടി പായം തന്തോട് സ്വദേശി പയറ്റുക്കാട്ടിൽ എം.സി. ആദർശ് ( 32 ) എന്നിവരാണ് അറസ്റ്റിലായത്. തെറ്റുവഴി പാലയാട്ടുകരി മേഖലകളിൽ വില്പന നടത്താൻ KL 58 N 4580 നമ്പർ പാഷൻ ബൈക്കിൽകൊണ്ടുവന്ന ചാരായമാണ് വെള്ളിയാഴ്ച രാത്രി എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷും സംഘവും പിടികൂടിയത് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബൈക്ക് സഹിതം ചാരായം കണ്ടെടുത്തത്.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി. സജീവൻ, സജീവൻ തരിപ്പ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി.എം. ജയിംസ്,  സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. മജീദ് , വി. സിനോജ് എന്നിവർ പങ്കെടുത്തു. പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!