കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനം: വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് കീഴല്ലൂര്‍, കാനാട് പ്രദേശത്ത് ഏറ്റെടുക്കാനുള്ള 99.32 ഹെക്ടര്‍ ഭൂമിയുടെ ഏറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിമാനത്താവള വികസനവുമായി ബന്ധപ്പട്ട കെ.കെ. ശൈലജ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി സഭയില്‍ ഇക്കാര്യം പറഞ്ഞത്.
162 കുടുംബങ്ങളെയാണ് ഈ പ്രദേശത്ത് പുനരധിവസിപ്പിക്കേണ്ടത്. പുനരധിവാസത്തിനായി 14.65 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 2021 നവംബറില്‍ വിജ്ഞപനം പുറപ്പെടുവിച്ചിരുന്നു.
ഏറ്റെടുത്ത 60.36 ഹെക്ടര്‍ ഭൂമിയുടെ വിലയായി 200 കോടി രൂപ അനുവദിക്കുകയും ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
