പാൽച്ചുരം റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് ശവമഞ്ചം പേറി വിലാപയാത്ര സംഘടിപ്പിച്ചു

Share our post

കൊട്ടിയൂർ : കണ്ണൂർ ജില്ലയെയും വയനാടിനെയും ബന്ധിപ്പിക്കുന്ന അന്തർ സംസ്ഥാന പാതയായ കൊട്ടിയൂർ – പാൽച്ചുരം ബോയ്സ് ടൗൺ റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് ആണ് കൊട്ടിയൂർ മലയോര സംരക്ഷണ സമിതിയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ശവമഞ്ചം പേറി പ്രതീകാത്മക വിലാപയാത്ര സംഘടിപ്പിച്ചത്.

കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് ആരംഭിച്ച വിലാപയാത്ര ബോയ്സ് ടൗണിലാണ് സമാപിച്ചത്. പാൽച്ചുരം റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് മുൻപും നിരവധി സമരങ്ങൾ മേഖലയിൽ നടന്നിരുന്നു. വിലാപയാത്രയ്ക്ക് നീണ്ടുനോക്കി ടൗൺ, കൊട്ടിയൂർ കണ്ടപ്പനം, അമ്പായത്തോട് ടൗൺ, പാൽച്ചുരം ആശ്രമം ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം നൽകി.


എല്ലാ മേഖലകളിൽ നിന്നും ശവമഞ്ചത്തിൽ റീത്തുകൾ സമർപ്പിച്ചു. വഴിയോരത്തെ കച്ചവട സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള ആളുകളാണ് റീത്ത് സമർപ്പിച്ച് പ്രതിഷേധം അറിയിച്ചത്.വിലാപയാത്രയ്ക്ക് മലയോര സംരക്ഷണ സമിതി പ്രസിഡന്റ് റെജി കുന്നുകുഴിയിൽ, സെക്രട്ടറി സിജോ മാങ്കൂട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ബോയ്സ് ടൗണിൽ നിന്നും തിരിച്ച് സ്ഥിരം അപകട പാതയായ ആശ്രമം വളവിന് സമീപമാണ് വിലാപയാത്ര അവസാനിപ്പിച്ചത്. നാട്ടുകാരുടെ പ്രതിഷേധ പ്രതീകമായി സ്വീകരിച്ച റീത്തുകൾ ആശ്രമം വളവിന് സമീപം സ്മാരകമായി പ്രദർശിപ്പിക്കുകയും ചെയ്തു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!