Connect with us

THALASSERRY

‘കഫേ ബി’യിലുണ്ട് മായ സുരേഷിന്റെ കൊതിയൂറും വിഭവങ്ങൾ

Published

on

Share our post

ത​ല​ശ്ശേ​രി: ബ്ര​ണ്ണ​ൻ കോ​ള​ജ് കാ​മ്പ​സി​ൽ മാ​യ സു​രേ​ഷി​ന്റെ ‘ക​ഫേ ബി’ ​വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. ആ​വേ​ശ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സം​രം​ഭ​ത്തെ വ​ര​വേ​റ്റ​ത്.

സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ കോ​ള​ജി​ൽ ട്രാ​ൻ​സ് വു​മ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​ര​മൊ​രു സം​രം​ഭം തു​ട​ങ്ങു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ അ​തി​ഥി​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു. ക​ണ്ണൂ​ർ താ​ണ​യി​ൽ താ​മ​സി​ക്കു​ന്ന മാ​യ സു​രേ​ഷി​ന്റെ ര​ണ്ടാ​മ​ത്തെ സം​രം​ഭ​മാ​ണി​ത്.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രു​ചി​യൂ​റു​ന്ന ല​ഘു ഭ​ക്ഷ​ണ​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബ്ര​ണ്ണ​ൻ കോ​ള​ജ് കാ​മ്പ​സി​ൽ സം​രം​ഭം തു​ട​ങ്ങി​യ​ത്. സ്ഥി​രം എ​ണ്ണ പ​ല​ഹാ​ര​ങ്ങ​ളി​ൽ​നി​ന്ന് മാ​റി സാ​ൻ​ഡ് വി​ച്ച്, ബ​ർ​ഗ​ർ, ചി​ക്ക​ൻ റോ​ൾ തു​ട​ങ്ങി​യ ന്യൂ ​ജെ​ൻ വി​ഭ​വ​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. പാ​ച​ക​ത്തോ​ടു​ള്ള താ​ൽ​പ​ര്യ​മാ​ണ് സം​രം​ഭം തു​ട​ങ്ങാ​ൻ പ്രേ​ര​ണ​യാ​യ​ത്.

ആ​റ് മാ​സം മു​മ്പ് ക​ണ്ണൂ​ർ ആ​യി​ക്ക​ര ഹാ​ർ​ബ​റി​ൽ ‘മി ​കൂ​ൾ’ എ​ന്ന പേ​രി​ൽ ല​ഘു ഭ​ക്ഷ​ണ​ശാ​ല തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്റെ പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ‘ക​ഫേ ബി’ ​തു​ട​ങ്ങാ​ൻ ഇ​വ​ർ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്.

സ​ർ​ക്കാ​ർ കോ​ള​ജ് കാ​മ്പ​സി​ൽ കോ​ഫി ഷോ​പ്പ് തു​ട​ങ്ങാ​ൻ സാ​ധി​ച്ച​തി​ൽ മാ​യ ഹാ​പ്പി​യാ​ണ്. മ​റ്റ് ട്രാ​ൻ​സ് ജെ​ൻ​ഡ​റു​ക​ൾ​ക്കും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നാ​ണ് മാ​യ മ​ന​സ്സി​ൽ കാ​ണു​ന്ന​ത്. ആ​സ്വാ​ദ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ന​ൽ​കി​യാ​ൽ സം​രം​ഭം വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​വു​മെ​ന്നാ​ണ് മാ​യ സു​മേ​ഷി​ന്റെ വി​ശ്വാ​സം.

ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ 10 പേ​ർ​ക്ക് ഇ​രു​ന്ന് ക​ഴി​ക്കാ​നു​ള​ള സൗ​ക​ര്യ​വും ഒ​രു സ​ഹാ​യി​യും ക​ഫേ​യി​ലു​ണ്ട്. ജി​ല്ല സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്, ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ്, ആ​സ്റ്റ​ർ വ​ള​ന്റി​യേ​ഴ്സ്, ത​ളി​പ്പ​റ​മ്പ് അ​ത്താ​ഴ​ക്കൂ​ട്ടം, ഹെ​ൽ​ത്ത് ലൈ​ൻ സു​ര​ക്ഷ പ്രോ​ജ​ക്ട് എ​ന്നി​വ​രാ​ണ് മാ​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​ത്.

കോ​ള​ജി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന​ടു​ത്താ​ണ് ‘ക​ഫേ ബി’ ​തു​ട​ങ്ങി​യ​ത്. കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ജ​ഡ്ജി വി​ൻ​സി ആ​ൻ പീ​റ്റ​ർ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.


Share our post

THALASSERRY

വയോജനങ്ങൾക്ക് വിനോദവുമായി ലിറ്റിൽ തിയറ്റർ

Published

on

Share our post

ത​ല​ശ്ശേ​രി: വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ​ക​ൽ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലി​രു​ന്ന് ഇ​നി സി​നി​മ​യും കാ​ണാം. ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​യോ​മി​ത്രം ലി​റ്റി​ൽ തി​യ​റ്റ​റാ​ണ് വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി​യ​ത്. ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ലി​റ്റി​ൽ തി​യ​റ്റ​ർ. കു​ണ്ടു​ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ക​ൽ വി​ശ്ര​മ കേ​ന്ദ്രം പ​ക​ൽ​വീ​ട്ടി​ലാ​ണ് ഇ​ത്ത​ര​മൊ​രു സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ത്യേ​ക​മാ​യി മു​ക​ൾ​നി​ല​യി​ലാ​ണ് തി​യ​റ്റ​ർ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​വി​ടെ 75 ഇ​ഞ്ച് നീ​ള​മു​ള്ള ഇ​ന്റ​റാ​ക്റ്റീ​വ് ബോ​ർ​ഡും പ്ര​ത്യേ​ക ശ​ബ്ദ സം​വി​ധാ​ന​വു​മൊ​രു​ക്കി. ഇ​രി​ക്കാ​നാ​വ​ശ്യ​മാ​യ കു​ഷ്യ​ൻ സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രേ​സ​മ​യം 30 പേ​ർ​ക്ക് തി​യേ​റ്റ​റി​ലി​രു​ന്ന് സി​നി​മ കാ​ണാം.

2.36 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് തി​യ​റ്റ​ർ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ മ​റ്റൊ​രു വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്ര​മാ​യ പു​ല്ല്യോ​ട് പ​ക​ൽ​വീ​ട്ടി​ൽ അ​ൽ​പം കൂ​ടി വ​ലു​പ്പ​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള തീ​യ​റ്റ​ർ ഒ​രു​ക്കു​ന്ന​തി​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ വി​ഹി​തം ഉ​ൾ​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പു​ല്ല്യോ​ട് പ​ക​ൽ​വീ​ട്ടി​ൽ ഒ​ന്നാം നി​ല​യി​ൽ പ്ര​ത്യേ​ക​മാ​യി തി​യ​റ്റ​ർ നി​ർ​മി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ പ​റ​ഞ്ഞു. ലി​റ്റി​ൽ തി​യ​റ്റ​ർ ഉ​ദ്ഘാ​ട​നം ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഭാ​സ്ക​ര​ൻ കൂ​രാ​റ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ടി.​കെ. ഷാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു.


Share our post
Continue Reading

Breaking News

മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Published

on

Share our post

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.


Share our post
Continue Reading

Breaking News

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 13 ലക്ഷത്തിൻ്റെ ബ്രൗൺ ഷുഗറുമായി മൂന്ന് പേർ പിടിയിൽ

Published

on

Share our post

തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ 258 ഗ്രാം ബ്രൗൺ ഷുഗറുമായി 3 പേർ പിടിയിൽ. തലശ്ശേരി സ്വദേശികളായ ഇ എ ഷുഹൈബ്, എ നാസർ, മുഹമ്മദ് അക്രം എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്‌റ്റു ചെയ്‌തത്. വിപണിയിൽ 13 ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!