തലശേരിയിലെ പിങ്ക്‌ പൊലീസിന്‌ ബിഗ്‌ സല്യൂട്ട്‌

Share our post

തലശേരി : ദുരൂഹ സാഹചര്യത്തിൽ പാനൂരിൽനിന്നും കൂത്തുപറമ്പിൽനിന്നും കാണാതായ മൂന്ന്‌ കുട്ടികളെ 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറി തലശേരിയിലെ പിങ്ക് പൊലീസ്. തലശേരി പിങ്ക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർമാരായ കെ.കെ. അനുശ്രീ, എം. രജീഷ എന്നിവരുടെ സന്ദർഭോചിതമായ അന്വേഷണമാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്‌.

ബുധനാഴ്ച കൂത്തുപറമ്പ് ഭാഗത്തുനിന്നും അമ്മയോടൊപ്പം ഡോക്ടറെ കാണാൻ തലശേരിയിലെത്തിയ പതിമൂന്നുകാരൻ ആശുപത്രിയിൽനിന്ന്‌ മുങ്ങുകയായിരുന്നു. പരാതി ഉയർന്നതോടെ പൊലിസ് അന്വേഷണം തുടങ്ങി. പാർക്കുകളിലും പുതിയ ബസ് സ്റ്റാൻഡ്‌ പരിസരത്തും തിരയുന്നതിനിടെലാണ് അനുശ്രീയും രജിഷയും പാസഞ്ചർ ലോബിയിൽ പരിഭ്രമിച്ചിരുന്ന പതിനഞ്ചുകാരനെ കണ്ടെത്തിയത്.

വ്യാഴാഴ്‌ചയാണ്‌ പാനൂരിൽനിന്നും രണ്ട് വിദ്യാർഥികെളെ കാണാനില്ലെന്ന പരാതി സേനയിലെത്തിയത്. ഒരു കുട്ടിക്ക് അസുഖമായതിനാൽ ഡോക്ടറെ കാണാനാണ് കൂട്ടുകാരെനെയും വിളിച്ച് തലശേരിയിലെത്തിയത്. യൂണിഫോം മാറ്റിയുള്ള യാത്രയതിനാൽ ദുരൂഹത കൂടി. പരാതി എത്തിയതോടെ തലശേരി പിങ്ക് പൊലിസ് തിരച്ചിൽ തുടങ്ങി. കടൽപ്പാലം, കോട്ട, പാർക്കുകൾ തുടങ്ങിയിടങ്ങളിൽ അന്വേഷിച്ച ശേഷം ആശുപത്രിയിലും തിരഞ്ഞു.

ഒ.പി രജിസ്ട്രറിൽ പതിമൂന്നുകാരന്റെ പേര്‌ കണ്ടതോടെ കാത്തിരിപ്പ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ കുട്ടികൾ പെട്ടെന്ന് മുഖം മറയ്‌ക്കാൻ ശ്രമിച്ചു. ഇതാണ് തിരിച്ചറിയാൻ ഇടയാക്കിയത്.- ഇരുവരെയും സ്റ്റേഷനിലെത്തിച്ച് ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തി ഏൽപ്പിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!