കൂത്തുപറമ്പ് ഗവ.ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൂത്തുപറമ്പ് ഗവ.ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ (ഓപ്പൺ വിഭാഗം) നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കില്ലിൽ ടി.ഒ.ടി കോഴ്‌സുമാണ് അടിസ്ഥാന യോഗ്യത. ഹയർ സെക്കണ്ടറി/ ഡിപ്ലോമ/ ഉയർന്ന ലെവലിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0490 2364535. appointment appointment
