സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ മുഴക്കുന്ന് സ്വദേശി മരിച്ചു
മുഴക്കുന്ന് : സൗദി ഒലയ്യയിൽ ജോലി സ്ഥലത്ത് നിന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുഴക്കുന്ന് മെഹ്ഫിൽ മനസിലിൽ ഫസൽ പൊയിലൻ(37) മരിച്ചു.
ബുധനാഴ്ച രാവിലെയാണ് ഫസലിന് പൊള്ളലേറ്റത്.സൗദി ഷുമൈസി ആസ്പത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഫസൽ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
കണ്ണൂർ മുഴക്കുന്നിലെ കുന്നുമ്മൽ അബ്ദുള്ളയുടെയും പൊയിലൻ ആയിഷയുടെയും മകനാണ്.ഭാര്യ: ആസ്യ വലിയേടത്ത്(അക്ഷയ കേന്ദ്രം, വിളക്കോട് ). മക്കൾ: ആലിയ മെഹ് വിഷ്(രണ്ടാം ക്ലാസ് വിദ്യാർത്ഥിനി, മജ്ലിസ് ഇംഗ്ലീഷ് സ്കൂൾ,ഉളിയിൽ),അസ്ബ മെഹക്(ഒരു വയസ്).കബറടക്കം പിന്നീട് സൗദിയിൽ നടക്കും.
