എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് എസ്.എൻ.ഡി.പി സംരക്ഷണ സമിതി

കൊച്ചി : എസ്.എൻ ട്രസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഹൈക്കോടതി പാസാക്കിയ ട്രസ്റ്റ് ടീമിന് വിരുദ്ധമായതിനാൽ സ്റ്റേ ചെയ്ത് പകരം റിസീവർ ഭരണം ഏർപ്പെ ടുത്തണമെന്ന് എസ്.എൻ.ഡി.പി. സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാൽ നൂറ്റാണ്ടായി എസ്.എൻ ട്രസ്റ്റിനെ ജനറൽ സെ ക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വന്തം കുടുംബത്തിന്റെ ട്രസ്റ്റാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് സമിതി നേ താക്കൾ ആരോപിച്ചു. വോട്ടർ പട്ടികയിലെ 20 ശതമാനത്തിൽ കൂടുതൽ ആളുകൾ മരിച്ചവരാണ്. നൂറുകണക്കിന് മേൽവിലാസമില്ലാത്ത പേരുകളും പട്ടികയിലുണ്ട്. അൻപതു വർഷം മുൻപ് മരിച്ച സംഭാവനക്കാരുടെ പേരുകൾ വരെയുണ്ട്. വോട്ടർ പട്ടികയിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് റിട്ടേണിങ് ഓഫി സർക്കും ട്രസ്റ്റ് എക്സിക്യുട്ടീവിനും പരാതി നൽകിയിട്ടും ഹിയറിങ് പോലും നടത്തിയിട്ടില്ല. എല്ലാ അംഗങ്ങളുടെയും പേരുകൾ പൂർണ മേൽ വിലാസത്തോടെ ഓൺലൈനായി പ്രസിദ്ധീകരിക്ക ണമെന്ന ആവശ്യം നടപ്പാക്കിയില്ല. ഈ ആവശ്യങ്ങൾ കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
വർഷങ്ങളായി ട്രസ്റ്റിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവരിൽനിന്നു സംഭാവനത്തുക വാങ്ങുന്നില്ല. സ്വന്തം കുടുംബത്തിൽപ്പെട്ടവരെയും ബിസിനസ് പങ്കാളികളുടെയും ആശ്രിതരുടെയും കുടുംബങ്ങ ളിൽപ്പെട്ടവരെയും ലൈഫ് ട്രസ്റ്റികളാക്കുന്നു. ഇവരുടെ എണ്ണം തിരഞ്ഞെടുക്കുന്ന ട്രസ്റ്റികളെക്കാൾ കൂടു തലാക്കാനാണ് ശ്രമം. എസ്.എൻ. ട്രസ്റ്റിനെ സംരക്ഷി ക്കാൻ പ്രക്ഷോഭത്തിനൊപ്പം നിയമ നടപടികൾക്കും തുടക്കമിട്ടതായി ഭാരവാഹികൾ അറിയിച്ചു. സമിതി ചെയർമാൻ എസ്. ചന്ദ്രസേനൻ, വർക്കിങ് ചെയർമാൻ പി.എസ്. രാജീവ്, ജനറൽ സെക്രട്ടറി എം.sndpsndpവി. പരമേശ്വരൻ, സെക്രട്ടറി അനിൽ ലക്ഷ്മണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.