റേഷൻ കട സ്ഥിരം ലൈസൻസി: അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ: ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസ്സായ ഭിന്നശേഷി, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ ഒക്ടോബർ 13ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. തളിപ്പറമ്പ് താലൂക്കിൽ പിഡബ്ല്യൂഡി വിഭാഗത്തിന് സംവരണം ചെയ്ത എ. ആർ. ഡി നമ്പർ 64, എസ് .സി വിഭാഗം എ. ആർ. ഡി നമ്പർ 134, എസ്. ടി. വിഭാഗം എ. ആർ. ഡി നമ്പർ 286, കണ്ണൂർ താലൂക്കിൽ എസ് .സി 58, 85, തലശ്ശേരി താലൂക്കിൽ എസ്. ടി 339, എസ്. സി 303, 232, എസ്. ടി 355, എസ്. സി 271, 62, ഇരിട്ടി താലൂക്കിൽ എസ് .ടി 22, എസ് .സി 71 എന്നിവയാണ് റേഷൻ കടകൾ.

വിശദ വിവരങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസുമായോ, താലൂക്ക് സപ്ലൈ ഓഫീസുമായോ ബന്ധപ്പെടാം.
ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്-0497 2700552, തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസ്-0460 2203128
കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസ്-0497 2700091, തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് -0490 2343714, ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ്-0490 2494930.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!