പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ: ഇന്റർവ്യൂ

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് യു. പി. എസ് 402/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 നവംബർ 28ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികളുടെ അഭിമുഖം സെപ്റ്റംബർ 20, 21, 28, 29 തീയതികളിൽ ജില്ലാ പി. എസ്. സി ഓഫീസിൽ നടത്തും.
ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഒ. ടി. ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം.