രോഗികൾക്ക് ചികിത്സാ സഹായം: ക്രിക്കറ്റ് ടൂർണമെൻ്റ് നവമ്പറിൽ

കണ്ണൂർ : രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി മയ്യഴി ഹ്യൂമൻ ചാരിറ്റി ആൻഡ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 25നും 26നും മയ്യഴി മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നാം സമ്മാനം ഒരുലക്ഷം രൂപയും രണ്ടാം സമ്മാനം 75,000 രൂപയുമാണ്. ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന തുക രോഗികളുടെ ചികിത്സയ്‌ക്കും മരുന്നിനുമാണ് വിനിയോഗിക്കുകയെന്നും ഭാരവാഹികൾ പറഞ്ഞു. വൈസ് പ്രസിഡന്റ് ലുബ്‌ന സമീർ, എം. അബ്ദുൾ ഗഫൂർ, അജിത പവിത്രൻ, അനില രമേഷ് എന്നിവർ പങ്കെടുത്തു.