കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് 29 ന്

Share our post

കണ്ണൂർ: സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാലാ ക്യാമ്പസുകളിലും 2023 -24 വർഷത്തെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് 2023 സെപ്റ്റംബർ 29 -ന് (വെള്ളിയാഴ്ച്ച) നടത്തുന്നതാണ്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം 18/09/2023 ന് അതത് കോളേജുകളിൽ/ക്യാമ്പസുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് ഷെഡ്യുൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

കോളേജ് പ്രിൻസിപ്പൽമാരും, ക്യാമ്പസ് ഡയറക്ടർമാരും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഷെഡ്യുൾ പ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!