നിപ വ്യാജ സൃഷ്‌ടിയെന്ന് ഫെയ്‌സ്‌ബുക്ക് കുറിപ്പ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ്

കൊയിലാണ്ടി: നിപാ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക്കിൽ കുറിപ്പിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു.
നിപാ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ട കൊയിലാണ്ടി സ്വദേശിക്കെതിരെ ഐ.ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്.
ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമാണ് പോസ്റ്റിനെതിരെ പരാതി ഉയർന്നത്.