Social
വാട്‌സാപ്പ് ചാനല്‍ ഇന്ത്യയിലെത്തി; ആരാധകരെ ക്ഷണിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഗ്രൂപ്പുകള്‍ കമ്മ്യൂണിറ്റികള്‍ സ്റ്റാറ്റസ് തുടങ്ങി ബന്ധുക്കളെയും സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയുമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി സൗകര്യങ്ങള്‍ ഇതിനകം വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
ഈവര്‍ഷം ജൂണിലാണ് വാട്‌സാപ്പ് ചാനല്‍ എന്ന പേരില്‍ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ സൗകര്യമാണിത്. ഈ സൗകര്യം ഇപ്പോള്‍ ഇന്ത്യയിലും എത്തിയിരിക്കുകയാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പ്രശസ്ത വ്യക്തികള്‍ ഇതിനകം വാട്‌സാപ്പില്‍ ചാനല്‍ ആരംഭിച്ചുകഴിഞ്ഞു. അര ലക്ഷത്തിലേറെ ആളുകള്‍ ഈ ചാനലുകള്‍ ഫോളോ ചെയ്യുന്നുണ്ട്. വിവിധ മാധ്യമ സ്ഥാപനങ്ങളും ഇതിനകം ചാനലുകള്‍ ആരംഭിച്ചുകഴിഞ്ഞു.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാനലുകള്‍ ആരംഭിക്കാം. ഈ ചാനലുകള്‍ എത്ര ആളുകള്‍ക്ക് വേണമെങ്കിലും ഫോളോ ചെയ്യാം. സാധാരണ ഫെയ്സ്ബുക്ക് പേജുകളില്‍ ചെയ്തിരുന്നത് പോലെ ചിത്രങ്ങളും വീഡിയോകളും അറിയിപ്പുകളും കുറിപ്പുകളും സന്ദേശങ്ങളുമെല്ലാം ഈ ചാനലുകളിലൂടെ ഫോളോവര്‍മാരിലേക്ക് എത്തിക്കാം.
പുതിയ ഫീച്ചര്‍ എത്തുന്നതോടെ വാട്‌സാപ്പില്‍ Chats, Calls ടാബുകള്‍ക്ക് നടുവിലായി Updates എന്ന പേരില്‍ പുതിയൊരു ടാബ് എത്തും. Status ടാബിന്റെ സ്ഥാനത്താണ് അപ്‌ഡേറ്റ്‌സ് ടാബ് വരിക. സ്റ്റാറ്റസുകള്‍ ഈ അപ്‌ഡേറ്റ്‌സിനുള്ളിലേക്ക് മാറ്റി.
ജൂണില്‍ കൊളംബിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നത്. വരുന്ന ആഴ്ചകളില്‍ ആഗോള തലത്തില്‍ ഈ സൗകര്യം ലഭ്യമാക്കുമെന്നാണ് മെറ്റയുടെ പ്രഖ്യാപനം. ഇന്ത്യ ഉള്‍പ്പടെ 150 ലേറെ രാജ്യങ്ങളില്‍ ഈ സൗകര്യം ലഭ്യമാവും. വിവിധ ചാനലുകള്‍ തിരഞ്ഞ് കണ്ടുപിടിക്കാനാവും. പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും മുന്നിലെത്തും.
ഇന്ന് ലഭ്യമായതില്‍ ഏറ്റവും സ്വകാര്യതയുള്ള ബ്രോഡ്കാസ്റ്റ് സേവനമാണ് വാട്‌സാപ്പ് ചാനലുകളെന്ന് കമ്പനി അവകാശപ്പെടുന്നു. ചാനല്‍ ഫോളോ ചെയ്യുന്നവരുടെ ഫോണ്‍ നമ്പറോ പ്രൊഫൈല്‍ ഫോട്ടോ ഉള്‍പ്പടെയുള്ള മറ്റ് വിവരങ്ങളോ മറ്റ് ഫോളോവര്‍മാര്‍ക്കോ അഡ്മിന്‍മാര്‍ക്കോ കാണാന്‍ സാധിക്കില്ല. അതായത് നിങ്ങള്‍ ആരെ ഫോളോ ചെയ്താലും അക്കാര്യം നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരോ ആ ചാനലിലെ മറ്റ് ഫോളോവര്‍മാരോ അറിയില്ല. 30 ദിവസത്തെ ചാനല്‍ ഹിസ്റ്ററി മാത്രമേ ശേഖരിച്ചുവെക്കുകയുള്ളൂ. അതായത് പഴയ സന്ദേശങ്ങള്‍ 30 ദിവസത്തിന് ശേഷം നീക്കം ചെയ്യപ്പെടും.
ചാനലുകളില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് ഇമോജികള്‍ ഉപയോഗിച്ച് പ്രതികരണം രേഖപ്പെടുത്താം. നിങ്ങളാണ് ഇമോജി പങ്കുവെച്ചത് എന്ന വിവരവും മറ്റുള്ളവര്‍ അറിയില്ല. ചാനലുകള്‍ മ്യൂട്ട് ചെയ്യാനും എളുപ്പത്തില്‍ അണ്‍ഫോളോ ചെയ്യാനും സാധിക്കും.
നിലവിലുള്ള വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിച്ചോ പുതിയ അക്കൗണ്ട് ഉപയോഗിച്ചോ നിങ്ങള്‍ക്കും വാട്‌സാപ്പ് ചാനല്‍ ആരംഭിക്കാം. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നത്. അപ്‌ഡേറ്റ് ലഭ്യമായിട്ടില്ലാത്തവര്‍ ഇനിയും കാത്തിരിക്കുക.
എങ്ങനെ വാട്‌സാപ്പ് ചാനല്‍സ് ഉപയോഗിക്കാം
ഏറ്റവും പുതിയ വാട്‌സാപ്പ് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക
ശേഷം വാട്‌സാപ്പ് തുറന്നാല്‍ Updates ടാബ് കാണാം. ഇത് തിരഞ്ഞെടുക്കുക.
താഴെ വിവിധ ചാനലുകളുടെ പട്ടിക കാണാം. ഈ ചാനലുകള്‍ ഫോളോ ചെയ്യാന്‍ + എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി.
അല്ലെങ്കില്‍ ചാനലുകളുടെ പ്രൊഫൈല്‍ തുറന്ന് ഫോളോ ബട്ടന്‍ ക്ലിക്ക് ചെയ്തും ചാനല്‍ ഫോളോ ചെയ്യാം.
സന്ദേശങ്ങളില്‍ ലോങ് പ്രെസ് ചെയ്താല്‍ ഇമോജി റിയാക്ഷനുകള്‍ പങ്കുവെക്കുകയും ചെയ്യാം.
Social
ചാറ്റിലെ ചിത്രങ്ങള്‍ സേവ് ചെയ്യാനാവില്ല- സ്വകാര്യത ഉറപ്പിക്കാന്‍ പുതിയ നീക്കവുമായി വാട്‌സാപ്പ്

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍, നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്‌തെടുക്കാനും കഴിയില്ല.വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐ.ഒ.എസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ഇത് ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും. ചാറ്റ് ഹിസ്റ്ററി എക്സ്പോര്‍ട്ട് ചെയ്യുന്നത് തടയുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങളുമായുള്ള ചാറ്റ് സ്വീകര്‍ത്താവിന് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായും സമാനമായ ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചു വരുന്നുണ്ട്. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാകും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവുക. സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ഈ പുതിയ ഫീച്ചര്‍ വാട്സാപ്പ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Social
വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്; സ്റ്റാറ്റസില്‍ ഇനി പാട്ടുകളും ചേര്‍ക്കാം

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേര്‍ക്കാം. കഴിഞ്ഞദിവസത്തെ അപ്‌ഡേറ്റിലൂടെയാണ് വാട്‌സാപ്പ് സ്റ്റാറ്റസില്‍ സംഗീതവും ചേര്‍ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ലഭ്യമായതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പിലും നല്‍കിയിരിക്കുന്നത്.പുതിയ അപ്‌ഡേറ്റിന് പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നവേളയില്‍ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭ്യമായിട്ടുണ്ട്. വാട്‌സാപ്പില്‍ ‘ആഡ് സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്താല്‍ മുകളിലായി ‘മ്യൂസിക് നോട്ടി’ന്റെ ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി പാട്ടുകളുള്ള മ്യൂസിക് ല്രൈബറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം. സ്റ്റാറ്റസുകളില്‍ പങ്കുവെയ്ക്കുന്ന പാട്ടുകള്‍ ‘എന്‍ഡ്-ടു-എന്‍ഡ്’ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഉപഭോക്താക്കള്‍ പങ്കിടുന്ന പാട്ടുകള്‍ വാട്‌സാപ്പിന് കാണാനാകില്ലെന്നും ഉപഭോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാനാവുകയുള്ളൂവെന്നും പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച് വാട്‌സാപ്പ് അറിയിച്ചു.
Social
വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറെത്തി; വോയ്‌സ് മെസേജുകളെല്ലാം ഇനി വായിക്കാം, എങ്ങനെയെന്നറിയാം

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വോയ്സ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായിത്തുടങ്ങി. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകും. ഇതോടെ വോയ്സ് മെസ്സേജ് കേള്‍ക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അവ ട്രാന്‍സ്ക്രിപ്റ്റ് ചെയ്ത് വായിക്കാന്‍ സാധിക്കും 2024 നവംബറിലാണ് വാട്സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ പുറത്തിറക്കുന്നതായി അറിയിച്ചത്. യാത്രകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വോയിസ് മെസ്സേജ് കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ ഫീച്ചർ ഉപകാരപ്രദമാകും. ഓൺ ഡിവൈസ് പ്രോസസിങ്ങിലൂടെയാണ് വോയിസ് മെസേജുകളെ ടെക്സ്റ്റ് മെസേജുകളാക്കുന്നത്. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും, യാതൊരു വിവരവും തങ്ങൾ ശേഖരിക്കില്ലെന്നും വാട്സ്ആപ്പ് തന്നെ പറയുന്നുണ്ട്.
ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നെ ഭാഷകളിലാണ് നിലവിൽ ട്രാൻസ്‌ക്രിപ്റ്റ് സംവിധാനമുള്ളത്. ഹിന്ദിയോ, മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളോ നിലവിൽ ലഭ്യമല്ല.വോയ്‌സ് ടെക്സ്റ്റാക്കി മാറ്റാൻ വാട്‌സ്ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തണം. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സ് തുറന്ന് ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക. തുടർന്ന് താഴേക്ക് സ്‌ക്രോൾ ചെയ്ത് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്ന ഓപ്ഷൻ ടാഗിൾ ചെയ്യുക. ഇപ്പോൾ കാണിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്