സുബ്രതോ കപ്പ്: കേരളത്തെ പ്രതിനിധീകരിക്കാൻ കണ്ണൂർ

Share our post

കണ്ണൂർ: രാജ്യാന്തര സുബ്രതോ കപ്പ് സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജി.വി.എച്ച്എസ്എസ്‌ (സ്പോർട്സ്) കേരളത്തെ പ്രതിനിധീകരിക്കും. ടീമിനെ എറണാകുളം സ്വദേശിനി പി.വി.മേരി ഏയ്ജലീന നയിക്കും.

19 മുതൽ 27 വരെ ഡൽഹിയിലാണു മത്സരങ്ങൾ. ജില്ലയിൽ നിന്ന് ആദ്യമായാണ് ഒരു സ്കൂൾ ടീമിന് സുബ്രതോ മുഖർജി ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.വി.എസ്.ഫർസാന, ഇ.ഫാത്തിമ, ബി.സുബി, കെ.എം.നേഹ, അളകനന്ദ സജീവൻ, എസ്.കൃഷ്ണ, ദിയദാസ്, അനു ആർ.ലോപ്പസ്, സി.ലയ രാജേഷ്, ഐശ്വര്യ ബിജു, ടി.പി.ശ്രീപാർവതി, ഇ.എം..അനൗഷ്ക, അഭ്യദ, ടി.ആർ.അപൂർവ, സിയ അനീഷ്, കെ.പി.ആദി ലക്ഷ്മി എന്നിവരാണ് ടീം അംഗങ്ങൾ ടീമിന്റെ പരിശീലകൻ മുൻ ഇന്ത്യൻ ആർമി വെല്ലിങ്ടണ്ണിന്റെ കളിക്കാരനും കണ്ണൂർ സ്വദേശിയുമായ കെ.എം.രാജേഷ് ആണ്. സരോജിനി തോലാട്ട്, ബാബു പൊന്നൻ കണ്ടി എന്നിവരാണ് മാനേജർമാർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!