Connect with us

Kerala

തൃശൂരില്‍ അച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു

Published

on

Share our post

തൃശൂർ: തൃശൂരില്‍ അച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു.മണ്ണുത്തി ചിറക്കാക്കോട് നടന്ന സംഭവത്തിലാണ് രണ്ട് പേര്‍ മരിച്ചത്. മകന്‍ ജോജി,(40),പേരക്കുട്ടി ടെണ്‍ഡുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്.

ചിറക്കാക്കോട് സ്വദേശി ജോണ്‍സണ്‍ ആണ് മകനേയും മരുമകളേയും പേരക്കുട്ടിയേയും തീ കൊളുത്തിയത്.മകന്റെ ഭാര്യ ലിജി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ജോജിയും കുടുംബവും കിടന്നിരുന്ന മുറിയുടെ കതക് തുറന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

പിന്നീട് ജോണ്‍സനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ടെറസ്സില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള ജോണ്‍സന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


Share our post

Kerala

കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

Published

on

Share our post

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 73 വയസ്സായിരുന്നു. പഴശ്ശിരാജയുടെ ചരിത്രം അടയാളപ്പെടുത്തുന്ന വീര കേരളം എന്ന മഹാകാവ്യം എഴുതിയത് ജാതവേദന്‍ നമ്പൂതിരി ആയിരുന്നു.പുഴ കണ്ട കുട്ടി, ദിവ്യഗായകന്‍ ,ദുശ്ശള തുടങ്ങി ശ്രദ്ധേയമായ ഖണ്ഡകാവ്യങ്ങളും എഴുതിയിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് മലപ്പുറം മഞ്ചേരിയില്‍ നടക്കും.


Share our post
Continue Reading

Kerala

ഷൊർണൂർ-നിലമ്പൂർ മെമു അടിയന്തര പരിഗണനയിൽ- ദക്ഷിണ റെയിൽവേ

Published

on

Share our post

ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് ആരംഭിക്കുന്ന കാര്യം അടിയന്തര പരിഗണനയിലുണ്ടെന്ന് ദക്ഷിണ റെയിൽവേ ജനറൽമാനേജർ. എട്ടുമാസം മുൻപ്‌ വൈദ്യുതീകരണം പൂർത്തിയാക്കിയ റൂട്ടിൽ ചാർജിങ് വൈകരുതെന്നാവശ്യപ്പെട്ട് മലപ്പുറം എം.പി. ഇ.ടി. മുഹമ്മദ്‌ബഷീർ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഈ റൂട്ടിൽ മെമു ഉൾപ്പെടെ പുതിയ വണ്ടികൾ തുടങ്ങുന്നതറിയിച്ചത്.

വൈദ്യുതീകരണ നടപടികൾ പൂർത്തീകരിച്ച ഷൊർണൂർ നിലമ്പൂർ റെയിൽപ്പാതയിൽ ഇലക്‌ട്രിക് എൻജിൻ ഉപയോഗിച്ചുള്ള സർവീസ് ഉടൻ ആരംഭിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. 2022-ൽ ആരംഭിച്ച പദ്ധതി പൂർത്തീകരിച്ച് ഇക്കഴിഞ്ഞ മാർച്ച് 31-ന് ട്രയൽറൺ നടത്തി.

കമ്മിഷൻ ചെയ്യുന്നതിലെ കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധി. മിക്ക ജോലികളും പൂർത്തിയാക്കിയ റൂട്ടിൽ ചാർജിങ് വൈകരുതെന്ന് ദക്ഷിണ റെയിൽവേ ജനറൽമാനേജർക്ക് നൽകിയ കത്തിൽ എം.പി. ആവശ്യപ്പെട്ടു. മേലാറ്റൂരിലെ ട്രാക്ക് സബ്‌സ്റ്റേഷൻ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.


Share our post
Continue Reading

Kerala

ഇത്തരം കമന്റുകൾ പറയാറുണ്ടോ പണി കിട്ടും; ഗാര്‍ഹിക പീഡനത്തിന് ജയിലിലായെന്നും വരാം

Published

on

Share our post

പലതരത്തിലുള്ള ബോഡി ഷെയ്മിങ് നമ്മുടെ നിത്യജീവിതത്തിൽ കേൾക്കുന്നതാണ്. നീ വല്ലാതങ്ങു കറുത്തു പോയല്ലോ, വണ്ണം കൂടിയല്ലോ, മേലിഞ്ഞ് പോയല്ലോ മുടിയെല്ലാം കൊഴിഞ്ഞു മൊട്ടത്തല ആകുന്നുണ്ടല്ലോ.. ഇത്തരം കമന്റുകൾ സ്ഥിരം പറയുന്നവർ നമ്മുടെ ഇടയിൽ ഉണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള ബോഡി ഷെയ്മിങ് വാക്കുകൾ ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ, ഇല്ലെങ്കില്‍ ഏട്ടിന്റെ പണി കിട്ടും.

പലപ്പോഴും ആത്മവിശ്വാസം തകർത്തുന്ന തരത്തിലാണ് പലരും ഇത്തരം പ്രയോഗങ്ങൾ ഉപയോഗിക്കുന്നത്. സ്വന്തം ശരീരത്തെ വെറുക്കുക, അപകർഷതാബോധം കൂടുക, ഉത്കണ്ഠയും ഉറക്കക്കുറവും അനുഭവപ്പെടുക, മാനസിക സമ്മർദം ഉണ്ടാകുക തുടങ്ങി ബോഡി ഷെയ്മിങ്ങിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ പലതാണ്. കുട്ടികളെയും കൗമാരക്കാരെയുമാണ് കൂടുതലായി ഇത് ബാധിക്കുന്നത്. വണ്ണം, ഉയരം, നിറം, തലമുടി, അവയവങ്ങളുടെ വലുപ്പം, ശബ്ദത്തിന്റെ പ്രത്യേകത, പ്രായം, വേഷം തുടങ്ങി എന്തും ബോഡി ഷെയ്മിങ്ങിനു വിഷയമാകാറുണ്ട്.

എന്നാൽ ശാരീരികാവഹേളനവും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതും ഗാർഹികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നവർ ഇനി നിയമ കുരുക്കിൽപ്പെടുന്നതാണ്. ബോഡി ഷെയ്‌മിങ് നടത്തി വിദ്യാഭ്യാസയോഗ്യത പരിശോധിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്തൃസഹോദരന്റെ ഭാര്യയ്ക്കെതിരേ ഗാർഹിക പീഡന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.

കണ്ണൂർ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് ഹർജിക്കാരി. ഭർത്താവും അമ്മായിയച്ഛനും ആണ് ഒന്നും രണ്ടും പ്രതികൾ. മൂവർക്കുമെതിരെ ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 2019 ൽ ഭര്‍ത്തൃവീട്ടിൽ എത്തിയതായിരുന്നു യുവതി. എന്നാൽ അധിക്ഷേപം സഹിക്കാൻ കഴിയാതെ 2022ൽ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.

യുവതിക്ക് നല്ല ശരീരാകൃതിയില്ലെന്നും ‌ഭർത്താവിന്റെ സഹോദരന് കൂടുതൽ സുന്ദരിയായ യുവതിയെ ഭാര്യയായി ലഭിക്കുമെന്നും പറഞ്ഞ് ആക്ഷേപിച്ചെന്നായിരുന്നു പരാതി. യുവതിയുടെ എംബിബിഎസ് യോഗ്യത സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും സർട്ടിഫിക്കറ്റ് പരിശോധിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.എന്നാൽ, ഇതൊന്നും ഗാർഹികപീഡന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു എതിര്‍കക്ഷിയുടെ വാദം. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. ഭർത്താവിന്റെ സഹോദരന്റെ ഭാര്യയെയും ഭർത്താവിന്റെ ബന്ധുവായിട്ടേ കണക്കാക്കാനാകു എന്നും കോടതി വിലയിരുത്തി.


Share our post
Continue Reading

Kerala44 seconds ago

കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

Kannur50 mins ago

മൂന്നാംപാലത്ത്‌ എ.കെ.ജി ഹെറിറ്റേജ് സ്‌ക്വയർ വരുന്നു

IRITTY1 hour ago

കിളിയന്തറയിൽ സഹകരണ റബർ ഫാക്ടറി സജ്ജം

Kannur2 hours ago

മിനി ജോബ് ഫെയര്‍

Kerala2 hours ago

ഷൊർണൂർ-നിലമ്പൂർ മെമു അടിയന്തര പരിഗണനയിൽ- ദക്ഷിണ റെയിൽവേ

KANICHAR3 hours ago

കണിച്ചാർ ഉപതിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മുന്നണികൾ, ബി.ജെ.പി നിലപാട് നിർണായകം

Kerala3 hours ago

ഇത്തരം കമന്റുകൾ പറയാറുണ്ടോ പണി കിട്ടും; ഗാര്‍ഹിക പീഡനത്തിന് ജയിലിലായെന്നും വരാം

India3 hours ago

ക്രിമിനൽ കേസുണ്ടെന്ന കാരണത്താല്‍ സർക്കാർ ജോലി വിലക്കാനാകില്ല;സുപ്രീംകോടതി

Kerala3 hours ago

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും

Kerala4 hours ago

കുട്ടികള്‍ക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതി വേണ്ട ; വിലക്കി വിദ്യാഭ്യാസ വകുപ്പ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!