അസാപ് കേരളയിൽ പെയ്ഡ് ഇന്റേൺഷിപ്പ്; ബിരുദധാരികൾക്ക് അപേക്ഷിക്കാം

Share our post

തിരുവനന്തപുരം: അസാപ് കേരളയുടെ പരിശീലന വിഭാഗത്തിന്റെ കോള്‍ സെന്ററിൽ ബിരുദധാരികൾക്ക് ഒരു വർഷത്തെ പെയ്ഡ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

ടെലി കോളർ ആയാണ് ജോലി. അസാപ് കേരളയുടെ വിവിധ നൈപുണ്യ വികസന കോഴ്‌സുകളെ പരിചയപ്പെടുത്തുക, ഉദ്യോഗാര്‍ഥികളുടെ
അന്വേഷങ്ങൾക്ക് അനുയോജ്യമായ കോഴ്‌സുകൾ നിർദേശിക്കുക തുടങ്ങിയവയാണ് ചുമതല.

മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ആശയവിനിമയശേഷി, സെയിൽസ്, കസ്റ്റമർ റിലേഷൻസ് എന്നിവയിലുള്ള അടിസ്ഥാന അറിവ് എന്നിവ അഭിലഷണീയം. പ്രതിമാസം 10,000 രൂപയും 2500 രൂപ അലവൻസും ലഭിക്കും.

എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 17. കൂടുതൽ വിവരങ്ങൾക്ക്: 9645693564, 9495999709. അപേക്ഷിക്കാനുള്ള ലിങ്ക്: : https://t.ly/asapkerala


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!