Kannur
നിപ: മാസ്ക് അണിഞ്ഞ് കണ്ണൂർ
കണ്ണൂർ: കോഴിക്കോട്ട് നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധം തീർത്ത് കണ്ണൂർ. നഗരത്തിലെത്തിയവരിൽ ഏറെയും മാസ്ക് ധരിച്ചിരുന്നു. ട്രെയിനുകളിലും ബസുകളിലും മാസ്ക് ധരിച്ചവർ നിരവധി. വൈറസ് ഭീതി നിലനിൽക്കുന്ന കുറ്റ്യാടി, വടകര മേഖലയിൽ സഞ്ചരിക്കുന്നവർ മാസ്ക് അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു.
കോവിഡ് ഭീതിയൊഴിഞ്ഞ ശേഷം ആദ്യമായാണ് ജില്ലയിൽ മാസ്ക് ഉപയോഗം വർധിച്ചത്. മാസ്ക് അന്വേഷിച്ച് കടകളിലെത്തുന്നവരുടെ എണ്ണവും കൂടി. കുറ്റ്യാടി മേഖലയിൽ രണ്ടുപേർ മരിച്ചത് നിപ വൈറസ് ബാധയെ തുടർന്നാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. കുറ്റ്യാടിയുമായി അടുത്ത ബന്ധം പുലർത്തുന്നതാണ് പാനൂരും പെരിങ്ങത്തൂരും തലശ്ശേരിയും അടക്കമുള്ള പ്രദേശങ്ങൾ.
കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂരിലും ആരോഗ്യപ്രവർത്തകർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരെ പ്രത്യേകമായി നിരീക്ഷിക്കാനും വിവരം അറിയിക്കാനും നിർദേശമുണ്ട്.
നിലവിൽ ലക്ഷണങ്ങളുമായി ആരും ചികിത്സയിലില്ല. നിപ ബാധിച്ച് മരിച്ച കുറ്റ്യാടി സ്വദേശിയുടെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് ബുധനാഴ്ച പുറത്തിറക്കി. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ അടക്കം ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിലാ യവരുടെ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. ഇതിൽ കണ്ണൂർ സ്വദേശികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും.
മാഹി മേഖലയിൽ മാസ്ക് ധരിക്കണം
മാഹി: കോഴിക്കോട് ജില്ലയിൽ ഏതാനും പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ മാഹിയിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും സമീപപ്രദേശം എന്ന നിലയിൽ മാഹിയിലും ആരോഗ്യ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ അറിയിച്ചു. എല്ലാവരും മാസ്ക് ധരിക്കണമെന്നും അനിവാര്യമല്ലാത്ത ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും ആർ.എ നിർദേശിച്ചു. മാഹി ഭരണകൂടവും ആരോഗ്യ വകുപ്പും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
നിപ സ്ഥിരീകരിച്ചതും കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾ മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആർ.എ ആവശ്യപ്പെട്ടു.
Kannur
സി.പി.എമ്മിന്റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്
കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.
Kannur
തൊഴിലധിഷ്ഠിത പരിശീലനം: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചില് കുറഞ്ഞ നിരക്കില് എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തണ് പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓണ്ലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ഒരു ബാച്ചില് 25 പേർക്കാണ് പ്രവേശനം. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തണ് പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15, വിശദവിവരങ്ങള്ക്ക് ഫോണ്: 9496015002, 9496015051. വെബ്സൈറ്റ്: www.reach.org.in.
Kannur
ഡി.ടി.പി.സിയിൽ ട്രെയിനി നിയമനം
ഡി.ടി.പി.സിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടൂ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്ത പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസം യോഗ്യത/ ഫ്രണ്ട് ഓഫീസ് മാനേജ്മെൻറ്/മാർക്കെറ്റിങ്/ ടൂറിസവുമായി ബന്ധപെട്ടള്ള ജോലി പരിചയം തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ info@dtpckannur.com എന്ന ഇ മെയിലിലേക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പെന്റ് ലഭിക്കും. ഫോൺ: 0497-2706336 .
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു