Connect with us

Kannur

അതിജീവനത്തിന്റെ അടിത്തറയിൽ നാസറിന്റെ ഗ്രന്ഥപ്പുര

Published

on

Share our post

കണ്ണൂർ : പ്രവാസ ജീവിതത്തിന്റെ യാതനകളും നൊമ്പരങ്ങളും മറികടക്കാനുള്ള മരുന്നായിരുന്നു അബ്ദുൾ നാസർ കോട്ടാഞ്ചേരിക്ക്‌ ഗ്രന്ഥപ്പുരയും വായനയും. അതിജീവനത്തിന്‌ ഊർജമായത്‌ പുസ്‌തകങ്ങൾ. വിപുലമായ ഗ്രന്ഥശേഖരമാണ്‌ ഏറ്റവും വലിയ സമ്പാദ്യം. കണ്ണൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലും ഐ.ആർ.പി.സി.യുടെ മേലെ ചൊവ്വ ലഹരിവിമുക്ത കേന്ദ്രത്തിലും പരന്ന വായനയുടെ ബാക്കിപത്രമായി അബ്ദുൾ നാസർ നൽകിയ പുസ്‌തകങ്ങൾ കാണാം. വായിക്കുകയും മറ്റുള്ളവരെ വായിപ്പിക്കുകയും ലൈബ്രറികൾക്ക്‌ പുസ്‌തകങ്ങൾ സംഭാവന നൽകുകയും ഗ്രന്ഥശാലകളെ പരിപോഷിപ്പിക്കുകയാണ്‌ വ്യാപാരി കൂടിയായ നാസർ.

സ്വദേശമായ നാറാത്തുനിന്ന്‌ ചെറുപ്പം മുതൽ പകർന്നുകിട്ടിയതാണ്‌ വായന. അടുത്ത വീടുകളിൽനിന്നും വായനശാലകളിൽനിന്നും പുസ്‌തകം സംഘടിപ്പിച്ച്‌ വായിക്കും. ഇത്‌ സൗദിയിൽ പുസ്‌തകശാല നടത്തിപ്പിന്‌ പ്രചോദനമായി. റിയാദ്‌ ബാങ്ക്‌ മാനേജർ അലിഗസ്ഥാൻ അമ്രുവിനെ പരിചയപ്പെട്ടതോടെയാണ്‌ നാസറിന്റെ ജീവിതം വഴിമാറുന്നത്‌. സൗദിയിൽ ജോലിയില്ലാതെ അലഞ്ഞുനടക്കവെ നാട്ടുകാരനും സഹപാഠിയുമായ ഹബീബാണ്‌ അമ്രുവിനെ പരിചയപ്പെടുത്തുന്നത്‌. നാസറിന്‌ സൗദിയിലെ മൻസലാത്തിൽ ഒരു പുസ്‌തക ഷോപ്പിന്റെ ചുമതല നൽകുന്നത്‌ അമ്രുവാണ്‌. ബാങ്കിന്റെ പ്രസിഡന്റായതോടെ അമ്രു ഷോപ്പ്‌ പൂർണമായി നാസറിന്‌ വിട്ടുകൊടുത്തു. ഷോപ്പിന്റെ അടിത്തറയിൽ മറ്റ്‌ വ്യാപാര സ്ഥാപനങ്ങളും നാസർ തുടങ്ങി. എന്നാൽ, ഇതിനിടെ വ്യാപാരം തകർച്ചയെ നേരിട്ടു. രണ്ട്‌ വർഷം ദുബായിയിലും ആറുമാസം ഇറാനിലും തങ്ങിയ ശേഷം 21 വയസ്സിൽ തുടങ്ങിയ 15 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു. 

നാട്ടിലെത്തി ചെറിയതോതിൽ വ്യാപാരം തുടങ്ങി. ഇപ്പോൾ ഡിടിപി സെന്റർ, ബ്യൂട്ടി പാർലർ, ലോഡ്‌ജ്‌, റിസോർട്ട്‌ എന്നിവ നടത്തുന്നു. തിരക്കിട്ട ജീവിതത്തിനിടയിലും വായന മറന്നില്ല. വീടിപ്പോൾ ഒരു ഗ്രന്ഥപ്പുരയാണ്‌. എല്ലാ സാഹിത്യ ശാഖകളിലുമുള്ള പുസ്‌തകങ്ങൾ ഇവിടെയുണ്ട്‌. ജയിൽ ലൈബ്രറിക്കും ഐ.ആർ.പി.സി.ക്കും പുസ്‌തകം സംഭാവന നൽകിയത്‌ ഏവരെയും വായിപ്പിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായി. ജീവകാരുണ്യത്തിലും നാസറിന്റെ കൈയൊപ്പുണ്ട്‌. ഐആർപിസിക്ക്‌ ആദ്യമായി വീൽചെയർ നൽകിയത്‌ നാസറാണ്‌. മകൻ നിഷാബിന്റെ ഓർമക്കായി പ്രവർത്തിക്കുന്ന ‘നിഷാബ്‌ ഫൗണ്ടേഷൻ’ ഐആർപിസിക്ക്‌ സന്നദ്ധ പ്രവർത്തനത്തിനായി വാഹനവും നൽകിയിരുന്നു. കോവിഡ്‌ കാലത്ത്‌ 104 ദിവസം ചെക്ക്‌പോസ്‌റ്റിൽ ഡ്യൂട്ടിചെയ്‌ത പൊലീസുകാർക്ക്‌ തുടർച്ചയായി ഭക്ഷണവും വെള്ളവും എത്തിച്ചു. പാപ്പിനിശേരി അരോളിയിലെ ‘കരുണ’യിലാണ്‌ ഇപ്പോൾ താമസം. കേരള ബാങ്ക്‌ മാനേജർ സുമയ്യയാണ്‌ ഭാര്യ.


Share our post

Kannur

കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.


Share our post
Continue Reading

Kannur

സി.പി.എമ്മിന്‍റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്

Published

on

Share our post

കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.


Share our post
Continue Reading

Kannur

തൊഴിലധിഷ്ഠിത പരിശീലനം: അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചില്‍ കുറഞ്ഞ നിരക്കില്‍ എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓണ്‍ലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ഒരു ബാച്ചില്‍ 25 പേർക്കാണ് പ്രവേശനം. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തണ്‍ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15, വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9496015002, 9496015051. വെബ്സൈറ്റ്: www.reach.org.in.


Share our post
Continue Reading

Trending

error: Content is protected !!