പി.പി. മുകുന്ദന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം

പേരാവൂർ: പി.പി. മുകുന്ദന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന സർകക്ഷിയോഗം അനുശോചിച്ചു. ജാർഘണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ആർ.എസ്.എസ് പ്രാന്ത സംഘ ചാലക് കെ.കെ. ബൽറാം, വത്സൻ തില്ലങ്കേരി, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ.എം. രാജൻ, ബൈജു വർഗീസ്, അഡ്വ.വി. ഷാജി, സിറാജ് പൂക്കോത്ത്, എസ്.എം.കെ. മുഹമ്മദലി, കെ.കെ. രാമചന്ദ്രൻ, എ.കെ. ഇബ്രാഹിം, ജോർജ് മാത്യു, സിബി കണ്ണീറ്റുകണ്ടം, സി.എ. അജീർ, ടി.പി. പവിത്രൻ, വി.ഡി. ബിന്റൊ, പി. വേണു, വി. നാരായണൻ, എം.ജി. മന്മദൻ, എൻ.പി. പ്രമോദ്, പ്രേമാനന്ദ്, പൈലി വാത്യാട്ട്, പ്രജിത്ത് എന്നിവർ സംസാരിച്ചു.