ലൈസൻസില്ലാത്ത ചിക്കൻ സെന്റർ പൂട്ടിച്ചു

Share our post

കണ്ണൂർ: താണയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച എസ്.എൻ.ആർ ചിക്കൻ സെന്റർ കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം പൂട്ടി സീൽ ചെയ്തു.

നാട്ടുകാരുടെ പരാതിയെ തുടർന്ന് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ അടച്ചു പൂട്ടണമെന്ന് അവശ്യപെട്ട് ആരോഗ്യ വിഭാഗം നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും ഉടമ സ്റ്റാൾ പൂട്ടാൻ തയാറായില്ല.

തുടർന്ന് പൊലീസിന്റെ സഹായത്തോടെയാണ് കട പൂട്ടി സീൽ ചെയ്തത്. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ് കോരമ്പത്ത്‌, രജീഷ് ബാബു, സി ഹംസ, സി പ്രീത, റവന്യൂ ഇൻസ്‌പെക്ടർ പ്രേമരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

കട പൂട്ടി സീൽ ചെയ്യും മുൻപ് കടയിലെ 96 ഇറച്ചി കോഴികളെ നീക്കം ചെയ്യാൻ തയാറാകാത്തതിനെ തുടർന്ന് കോഴികളെ ആരോഗ്യവിഭാഗം പരസ്യമായി ലേലം ചെയ്ത് തുക കോർപറേഷന് കൈമാറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!