Connect with us

Kerala

ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു; ഒന്നാംപ്രതിയായ യുവതിക്ക് 75 വര്‍ഷം തടവ്, ഭര്‍ത്താവും കുറ്റക്കാരന്‍

Published

on

Share our post

നാദാപുരം: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് നാദാപുരം ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം. ഷുഹൈബ് വിധിച്ചു.

ഒന്നാം പ്രതി പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ചിക്കിങ്ങല്‍ വസന്ത എന്ന സന്ധ്യ (42), രണ്ടാം പ്രതിയും ഭര്‍ത്താവുമായ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ചെറുമുട്ടത്ത് ദാസ് (42) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ഒന്നാം പ്രതിക്ക് 75 വര്‍ഷം തടവും 90,000 രൂപ പിഴയും രണ്ടാം പ്രതിക്ക് ആറു മാസം തടവുമാണ് വിധിച്ചത്.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്തും പിന്നീടും വാണിമേല്‍ പരപ്പുപാറ വാടകവീട്ടില്‍വെച്ച് പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും പലര്‍ക്കും ലൈംഗികമായി ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിച്ചെന്നുമാണ് കേസ്.

പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 23 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

കുറ്റ്യാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ പോലീസ് ഓഫീസറും ലെയ്സണ്‍ ഓഫീസറുമായ പി.എം. ഷാനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.


Share our post

Kerala

കോഴിക്കോട് 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍

Published

on

Share our post

കോഴിക്കോട്: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ അതിക്രമം നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസബ പോലീസും ടൗണ്‍ അസി. കമ്മിഷണര്‍ അഷ്‌റഫ് ടി.കെ.യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് പിടികൂടി. ബിഹാര്‍ കിഷന്‍ഗഞ്ച് സ്വദേശികളായ ഫൈസാന്‍ അന്‍വര്‍ 36, ഹിമാന്‍ അലി 18 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഈ മാസം 28-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. നഗരത്തില്‍നിന്ന് ട്യൂഷന്‍ കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനഞ്ചുവയസ്സുകാരിയെ പിന്തുടര്‍ന്ന് പ്രതികള്‍ അതിക്രമം നടത്തുകയായിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടി നിലവിളിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ മറ്റാരും കാണാതെ രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് പരാതിപ്രകാരം കസബ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു.

സംഭവ സ്ഥലത്തിനടുത്തുള്ള നിരവധി സിസിടിവി ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രദേശത്ത് കൂട്ടമായി താമസിച്ചുവരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പോലീസ് പ്രതികളിലേക്കെത്തിയത്. സംഭവസ്ഥലത്തുനിന്ന് കിട്ടിയ സിമന്റ് പുരണ്ട ഒരു ചെരുപ്പാണ് കേസില്‍ വഴിത്തിരിവാകുന്നത്. കെട്ടിട നിര്‍മാണ തൊഴില്‍ ഏര്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രതികളാണെന്ന് ഇതില്‍നിന്ന് പോലീസിന് മനസ്സിലായി. തുടര്‍ന്ന് ഇന്ന് ചാലപ്പുറം ഭജനകോവില്‍ റോഡിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്തുനിന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കസബ ഇന്‍സ്പെക്ടര്‍ കിരണ്‍ സി നായര്‍, എ.എസ്.ഐ. സജേഷ് കുമാര്‍ പി, സി.പി.ഒമാരായ രതീഷ് എന്‍, സനില്‍ ടി. അനൂപ്‌ലാല്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു എം, ബൈജു പി, സുജിത്ത് സി കെ, ദിപിന്‍ എന്‍ എന്നിവരായിരുന്നു അന്വേഷത്തിലുണ്ടായിരുന്നത്.


Share our post
Continue Reading

Kerala

മികച്ച ആസൂത്രണവും ക്രമീകരണവും, ഗുരുവായൂരിൽ തിക്കും തിരക്കുമില്ലാതെ 153 കല്യാണങ്ങൾ

Published

on

Share our post

ഗുരുവായൂർ: മികച്ച ആസൂത്രണവും ക്രമീകരണവും ഒരുക്കിയതിന് ഫലം കണ്ടു. ബുധനാഴ്ച 153 കല്യാണങ്ങൾ നടന്നത് തിക്കും തിരക്കും ബഹളങ്ങളുമില്ലാതെ. ഉച്ചയ്ക്ക് 12 ആകുമ്പോഴേക്കും കല്യാണങ്ങളെല്ലാം പൂർത്തിയാകുകയും ചെയ്തു.കല്യാണസംഘങ്ങൾക്ക് ടോക്കൺ നൽകാൻ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനു തെക്ക് പ്രത്യേകമായി കൗണ്ടർ ഒരുക്കിയതാണ് ഗുണമായത്.വധൂവരൻമാരും ബന്ധുക്കളും ഫോട്ടോഗ്രാഫർമാരുമടക്കം 24 പേരെ മാത്രം പ്രവേശിപ്പിക്കുന്നത് കർശനമാക്കി. താലികെട്ട് കഴിഞ്ഞ് വധൂവരൻമാർ കിഴക്കേ ദീപസ്തംഭത്തിനു മുന്നിൽ തൊഴുതശേഷം ബന്ധുക്കൾക്കൊപ്പം തെക്കേനടയിലേക്കു നീങ്ങി. തെക്കേനടയിൽനിന്ന് ഭക്തരെ നേരെ കിഴക്കേ നടപ്പന്തലിലേക്ക്‌ കടത്തിവിടാതിരുന്നതുകൊണ്ട് കൂട്ടിമുട്ടൽ ഒഴിവായി. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനു പിൻവശത്തുകൂടിയാണ് ദീപസ്തംഭം തൊഴാൻ ഭക്തരെ വിട്ടത്. വൺവേസമ്പ്രദായ പരീക്ഷണം വിജയിക്കുകയും ചെയ്തു. വധൂവരൻമാർക്കും ബന്ധുക്കൾക്കും ക്ഷേത്രം കിഴക്കേ മതിൽക്കെട്ടിനു മുന്നിൽ പതിവുപോലെ ഫോട്ടോഷൂട്ട് അനുവദിക്കാതിരുന്നതുകൊണ്ടും തിരക്ക് പ്രകടമായില്ല.കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലും നൂറിലേറെ കല്യാണങ്ങൾ ഉണ്ടായപ്പോൾ തിരക്ക് ക്രമീകരണത്തിൽ പാളിച്ചകളുണ്ടായിരുന്നു.


Share our post
Continue Reading

Kerala

വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി; നിയന്ത്രണം വിട്ട വാഹനം പോസ്റ്റിലിടിച്ച് അപകടം

Published

on

Share our post

തിരുവനന്തപുരം : തിരുവനന്തപുരം മാറനല്ലൂരിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ മാലിന്യത്തിൽ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തിൽ ചുറ്റിയതെന്നാണ് നി​ഗമനം. കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടി മാറ്റാനുള്ള ശ്രമത്തിനിടെ ഈ വാഹനം അപകടത്തിൽപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ വിഷ്ണുവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Share our post
Continue Reading

Trending

error: Content is protected !!